എടിഎമ്മുകളും 'പണിമുടക്കില്‍'; ജനം വലയുന്നു

അടുത്ത ആഴ്ചയിലും മൂന്ന് ദിവസം ബാങ്കുകള്‍ക്ക് അവധിയായിരിക്കും. എറണാകുളത്ത് ദേശസാത്കൃത ബാങ്കുകളും വിദേശബാങ്കുകളുടെ ശാഖകളും അടച്ചിട്ടിരിക്കുകയാണ്. അടിയന്തരമായി പണം കണ്ടെത്തേണ്ടി വന്നവരില്‍ പലരും ഇതോടെ സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വന്നു. വിദേശ നാണയവിനിമയ കാര്യാലയങ്ങളുടെ പ്രവര്‍ത്തനവും ഏതാണ്ട് സ്തംഭിച്ച മട്ടാണ്.
ബാങ്കിങ് മേഖലയെ സ്വകാര്യവത്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാര്‍ രണ്ടു ദിവസത്തെ പണിമുടക്ക് ആഹ്വാനം ചെയ്തത്. രാജ്യത്തെ പത്തുലക്ഷത്തോളം ബാങ്ക് ഉദ്യോഗസ്ഥര്‍ സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ വിവിധ ബാങ്കുകളുടെ 70000ഓളം ബ്രാഞ്ചുകളുടെ പ്രവര്‍ത്തനം മുടങ്ങിയിരിക്കുകയാണ്. ചില സ്വകാര്യ ബാങ്ക് ജീവനക്കാരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
പൊതുമേഖലാ ബാങ്കുകളെ തകര്‍ക്കാനും മേഖലയില്‍ സ്വകാര്യനിക്ഷേപം വളര്‍ത്താനും സര്‍ക്കാര്‍ നടത്തുന്ന നീക്കത്തിനെതിരേയാണ് ഈ പോരാട്ടമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ അറിയിച്ചു












Click it and Unblock the Notifications