വെള്ളൂരില്‍ റെയില്‍ പാളത്തില്‍ സ്‌ഫോടക വസ്തു

സ്‌ഫോടനം നടത്താന്‍ ഉദ്ദേശിച്ച് തന്നെയാണ് ഇവ സ്ഥാപിച്ചതെന്നും എന്നാല്‍ വയറുകള്‍ തമ്മില്‍ കണക്ഷന്‍ നല്‍കിയത് തെറ്റിയതിനാലാണ് പൊട്ടാതിരുന്നതെന്നും കോട്ടയം എസ്പി സി രാജഗോപാല്‍ അറിയിച്ചു. സ്‌ഫോടകവസ്തു ബോംബ് സ്‌ക്വാഡ് പിന്നീട് നിര്‍വീര്യമാക്കി. രാവിലെ 10 മണിയോടെ പാലം നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് പാളത്തോട് ചേര്‍ന്ന് സിഗ്‌നല്‍ ബോക്‌സിന് സമീപം ചോറ്റുപാത്രം കണ്ടെത്തിയത്. ഇത് ബോംബാണെന്ന ആശങ്കയെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പാത്രം ദൂരേയ്ക്ക് മാറ്റി.
സംഭവത്തെ തുടര്‍ന്ന് ഈ പാതയിലൂടെയുള്ള തീവണ്ടികള്‍ വിവിധ സ്‌റ്റേഷനുകളില്‍ നിര്‍ത്തിയിട്ടു. രണ്ടു മണിക്കൂറുകള്‍ക്ക് ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. സംഭവത്തിന് പിന്നിലെ അട്ടിമറി സാധ്യത തള്ളിക്കളയുന്നില്ലെന്ന് എസ്പി അറിയിച്ചു.


Click it and Unblock the Notifications