ട്രാക്കില്‍ സ്‌ഫോടകവസ്‌തു:ഒരാള്‍ അറസ്‌റ്റില്‍

കുട്ടികള്‍ ഉച്ചഭക്ഷണം കൊണ്ടു പോകുന്ന സ്‌റ്റീല്‍ പാത്രത്തില്‍ കണ്ടെത്തിയ വസ്‌തും വിശദമായ പരിശോധനിലൂടെ സ്‌ഫോടനശേഷിയുള്ള ഡിണേറ്റര്‍ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
മൂന്ന് ബാറ്ററികള്‍, ടൈമര്‍, പൈപ്പ്, ഡിണേറ്റര്‍ എന്നിവയാണ് കണ്ടെത്തിയിരിക്കുന്നത്. ഇവ പരസ്‌പരം ബന്ധിപ്പിച്ചതില്‍ തെറ്റു പറ്റിയതാണ് വലിയ ഒരു ദുരന്തം ഒഴിവാക്കിയത്. സംഭത്തില്‍ അട്ടിമറി സാധ്യത തള്ളിക്കളയാനാവില്ല എന്ന് എസ്‌പി രാജഗോപാല്‍ അറിയിച്ചിട്ടുണ്ടായിരുന്നു നേരത്തെ.
രാവിലെ പത്തുമണിയോടെ പാലം നിര്‍മ്മാണത്തൊഴിലാണികളാണ് ഡിണേറ്റര്‍ കണ്ടെത്തിയത്. സിഗ്നല്‍ ബോക്‌സിനു സമീപത്തു നിന്നാണ് സ്‌ഫോടക വസ്‌തു നിറച്ച ചോറ്റുപാത്രം കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡ് എത്തി ഡിണേറ്ററ്റര്‍ അപ്പോള്‍ തന്നെ നിര്‍വീര്യമാക്കിയിരുന്നു.
സംഭവത്തെ തുടര്‍ന്ന് ഈ പാതയിലൂടെയുള്ള തീവണ്ടികള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയായിരുന്നു. രണ്ടു മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ പാതയിലെ ഗതാഗതം പുനസ്ഥാപിക്കപ്പെട്ടത്.












Click it and Unblock the Notifications