എന്‍ഡോസള്‍ഫാന്‍:സാന്ത്വനവുമായി ഫേസ്ബുക്ക്കൂട്ടായ്മ

കേവലം ആശയ സംവാദത്തിനപ്പുറത്തേക്ക് സാംസ്‌കാരിക രംഗത്തും, സേവന മേഖലയിലും ഫേസ്ബുക്ക് അംഗങ്ങളുടെ കൂട്ടായ്മക്ക് രൂപം കൊടുക്കുക എന്നതും 'നേര്‍രേഖ' മുന്നോട്ടു വെക്കുന്ന ലക്ഷ്ങ്ങളിലൊന്നാണ്. നിരവധി എഴുത്തുകാരും, പ്രമുഖരും അണിനിരക്കുന്ന ഈ ഗ്രൂപ്പിന് നേതൃത്വം കൊടുക്കുന്നത് സി പി അബൂബക്കര്‍, അശോകന്‍ ചരുവില്‍ എന്നീ പ്രമുഖരാണ്. സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ വിഷയങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ക്കുള്ള ഒരു പ്ലാറ്റ്‌ഫോം ആണ് നേര്‍രേഖ.
നേര്‍രേഖ ഗ്രൂപ്പ് അംഗങ്ങള്‍ ഒന്നായി അവതരിപ്പിച്ച ഒരു വിഷയം ആയിരുന്നു എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം. ഗ്രൂപ്പ് അംഗങ്ങള്‍ ചര്‍ച്ച നടത്തിയത് അനുസരിച്ച് ഓഗസ്റ്റ് 25നു കാസര്‍ക്കോട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത സ്ഥലങ്ങളില്‍ നേര്‍രേഖ ഗ്രൂപ്പ് അംഗങ്ങള്‍ നേരിട്ടെത്തി പോരാട്ടത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കും.
കാസര്‍ക്കോട് ജില്ല പഞ്ചായത്ത് പ്രസിഡന്് ഉദ്ഘാടനം ചെയ്യുന്ന ഐക്യദാര്‍ഡ്യ പ്രഖ്യാപനയോഗത്തില്‍ നേര്‍രേഖ ഫേസ്ബുക്ക് ഗ്രൂപ്പിന്റെ സാരഥി പ്രസിദ്ധ ചരിത്രകാരനും സാഹിത്യകാരനുമായ ശ്രീ. സി. പി. അബൂബക്കര്‍ (കോഴിക്കോട്) അധ്യക്ഷനും എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സമൂഹത്തോടൊപ്പം നിന്ന് പ്രവര്‍ത്തിച്ച ഡോക്ടര്‍ മുഹമ്മദ് അഷീല്‍ വിശിഷ്ടാതിഥിയും ആയിരിക്കും.












Click it and Unblock the Notifications