ശാസ്ത്ര ട്രെയിന്‍ 25ന് കേരളത്തിലെത്തും

പ്രദര്‍ശനത്തില്‍ കാലാവസ്ഥ മാറ്റം, ജലം, ഊര്‍ജ്ജസംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ട്രെയിന്‍ 28 വരെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ പ്രദര്‍ശനം തുടരും. ജൂണ്‍ അഞ്ചിന് യാത്ര പുറപ്പെട്ട ട്രെയിന്‍ 2012 ഡിസംബര്‍ 22 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിക്കും. ശാസ്ത്ര ട്രെയിന് ഇതുവരെ നാല് ഘട്ടങ്ങളിലായി 801 പ്രദര്‍ശനങ്ങളാണ് സംഘടിപ്പിച്ചത്. 220 സ്റ്റേഷനുകളില്‍ 63.60 ലക്ഷം ജനങ്ങള്‍ ഇതിനകം പ്രദര്‍ശനം കണ്ടുകഴിഞ്ഞു.
16 കോച്ചുള്ള എ സി തീവണ്ടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ജൈവവൈവിധ്യത്തിന് പ്രാധാന്യം നല്‍കി ഹിമാലയം, ഡെക്കാന്‍, ഗംഗാതടം, പശ്ചിമഘട്ടം, മരുഭൂമി, തീരദേശം, ദ്വീപുകള്‍, വടക്കുകിഴക്കന്‍ മേഖല എന്നിവയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന എട്ട് കോച്ചുകളും കാലാവസ്ഥാ വ്യതിയാനം, മരുവത്കരണം തുടങ്ങിയവ ചര്‍ച്ച ചെയ്യുന്ന നാലു കോച്ചുകളും കുട്ടികള്‍ക്ക് പരീക്ഷണ നിരീക്ഷണങ്ങള്‍ക്കായുള്ള കോച്ചും സെമിനാറുകള്‍ നടത്തുന്നതിനുള്ള സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്.
സയന്‍സ് എക്‌സ്പ്രസിന്റെ മുന്‍യാത്രകളിലെ മികച്ച പ്രദര്‍ശനങ്ങളില്‍ നിന്ന് തെരഞ്ഞെടുത്തവയും ശാസ്ത്ര ഫോട്ടോഗ്രഫി മത്സരത്തില്‍ പുരസ്‌കാരത്തിന് അര്‍ഹമായവയും മറ്റൊരു കോച്ചില്‍ സജ്ജീകരിച്ചിട്ടുണ്ട്. വിക്രം സാരാഭായ് കമ്മ്യൂണിറ്റി സയന്‍സ് സെന്ററിലെ 55 അധ്യാപകരാണ് പ്രദര്‍ശനത്തിന് നേതൃത്വം നല്‍കുന്നത്. സ്‌കൂള്‍-കോളെജ് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ശാസ്ത്രാവബോധവും പരിസ്ഥിതി സംരക്ഷണ അവബോധവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശാസ്ത്രവണ്ടി പ്രദര്‍ശനം തുടരുന്നത്.
രാജ്യത്ത് ഏറ്റവും ദൈര്‍ഘ്യമേറിയും ഏറ്റവും കൂടുതല്‍ ജനങ്ങള്‍ കണ്ടതുമായ പ്രദര്‍ശനമെന്ന ബഹുമതി ശാസ്ത്രവണ്ടിക്കുണ്ട്.
2007 ഒക്‌ടോബര്‍ 30ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ജര്‍മ്മന്‍ ചാന്‍സിലര്‍ ആഞ്ചല മെര്‍ക്കലും ചേര്‍ന്നാണ് ശാസ്ത്രവണ്ടിയുടെ ആദ്യ പര്യടനം ഉദ്ഘാടനം ചെയ്തത്. ഇതുവരെ 68,000 കിലോമീറ്ററാണ് രാജ്യമെമ്പാടും ശാസ്ത്രട്രെയിന്‍ സഞ്ചരിച്ചത്. നാലാംഘട്ട പ്രദര്‍ശനത്തില്‍ പാരിസ്ഥിതികാബോധത്തിന് പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നതാണ് പ്രധാന പ്രത്യേകത.












Click it and Unblock the Notifications