കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി സ്ത്രീകള്‍ക്ക് നരകം

  • By Super
Google Oneindia Malayalam News

ബലാത്സംഗം നടത്തുന്നവര്‍ക്ക് വധശിക്ഷ ഉള്‍പ്പെടെ, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള ശിക്ഷകളില്‍ ഭേദഗതികള്‍ വരുത്താമെന്ന് രാജ്യസഭാ ഉപാധ്യക്ഷ നജ്മ ഹെപ്ത്തുള്ള മറുപടി പറഞ്ഞു.

മൗലാന ആസാദ് മെഡിക്കല്‍ കോളെജിലെ ബലാത്സംഗക്കേസില്‍ ഇതുവരെ അറസ്റ് നടത്തിയിട്ടില്ലെന്ന് പറഞ്ഞ് കുംകും റായി (ആര്‍ജെഡി) ആണ് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ പ്രശ്നം എടുത്തിട്ടത്. സ്ത്രീകള്‍ക്ക് കൂടുതല്‍ അധികാരം നല്കുമെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇത്തരം അതിക്രമങ്ങള്‍ നടക്കുന്നത്. ദില്ലിയിലും രാജ്യത്തിന്റെ മറ്റെല്ലായിടങ്ങളിലും സ്ത്രീകള്‍ അരക്ഷിതരാണ്.- കുംകും റായി പറഞ്ഞു.

മൗലാന ആസാദ് മെഡിക്കല്‍ കോളെജിലെ ബലാത്സംഗക്കേസിനെക്കുറിച്ച് സഭയില്‍ സര്‍ക്കാര്‍ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ വനിതാംഗങ്ങള്‍ ബഹളം കൂട്ടി. 2002 ജനവരി മുതല്‍ ജൂലൈ വരെ 75 സ്തീധനത്തിന്റെ പേരിലുള്ള മരണങ്ങള്‍ ദില്ലിയില്‍ നടന്നിട്ടുണ്ടെന്ന് കോണ്‍ഗ്രസ് രാജ്യസഭാംഗം മാബെല്‍ റെബെല്ലൊ പറഞ്ഞു. 229 ബലാത്സംഗങ്ങളും 243 ബലാത്സംഗശ്രമങ്ങളും നടന്നു. സ്ത്രീകളെ തട്ടിക്കൊണ്ടുപോയ 570 കേസുകള്‍ ഉണ്ടായി. സ്ത്രീകളെ ശല്ല്യപ്പെടുത്തുന്ന 306 കേസുകള്‍ റിപ്പോര്‍ട്ട്ചെയ്യപ്പെട്ടു. - റെബെല്ലാ കണക്കുകളുദ്ധരിച്ചുകൊണ്ട് പറഞ്ഞു.

തലസ്ഥാനനഗരിയിലെ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം അനുഭവപ്പെടുന്നില്ലെന്ന് സമതാപാര്‍ട്ടിയിലെ രേണു കുമാരി ചൂണ്ടിക്കാട്ടി. മിക്ക കേസുകളിലും പൊലീസുകാര്‍ പ്രതികളെ അറസ്റുചെയ്യുന്നതില്‍ പരാജയപ്പെടുന്നു. ഇനി അറസ്റ് ചെയ്താലോ പ്രതികള്‍ വൈകാതെ ശിക്ഷകളില്‍ നിന്ന്രക്ഷപ്പെടുകയും ചെയ്യുന്നു. - രേണു കുമാരി വിശദമാക്കി.

ഇക്കാര്യം ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് പാര്‍ലമെന്ററികാര്യ സഹമന്ത്രി ഒ. രാജഗോപാല്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X