ബാലസുബ്രഹ്മണ്യന്‍ പുതിയ ഡിജിപി

1978സെ ഐപിഎസ് ബാച്ചായ ഇദ്ദേഹത്തിന് 2015 മെയ് വരെ സര്‍വീസ് കാലാവധിയുണ്ട്. ചീഫ് സെക്രട്ടറി കെ ജയകുമാര്‍, ഡിജിപി ജേക്കബ് പുന്നൂസ്, ആഭ്യന്തര സെക്രട്ടറി സാജന്‍ പീറ്റര്‍ എന്നിവരടങ്ങിയ സമിതി ശുപാര്‍ശ ചെയ്ത പേരുകളില്‍ നിന്നാണ് ബാലസുബ്രഹ്മണ്യത്തെ തിരഞ്ഞെടുത്തത്. വിജിലന്‍സ് ഡയറക്ടര്‍ വേണുഗോപാല്‍ കെ നായര്‍, പോലിസ് അക്കാദമി ഡയറക്ടര്‍ കെ ജി പ്രേംശങ്കര്‍, പോലിസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനും എംഡിയുമായ കെഎസ് ജങ്പാംഗി എന്നിവരുടെ പേരുകളും പരിഗണിച്ചിരുന്നു.
ഷൊര്‍ണൂരിലും മുന്നാറിലും എഎസ്പിയായി പ്രവര്‍ത്തിച്ച ബാലസുബ്രഹ്മണ്യം കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ പോലിസ് മേധാവിയായിരുന്നിട്ടുണ്ട്. തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷറായും രഹസ്യാന്വേഷണ വിഭാഗമായ റോയിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.












Click it and Unblock the Notifications