കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷുക്കൂര്‍ വധം: കുറ്റപത്രം സമര്‍പ്പിച്ചു

  • By Nisha Bose
Google Oneindia Malayalam News

കണ്ണൂര്‍: സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെ ആക്രമിച്ചത് മൂലമാണ് എംഎസ്എഫ് പ്രവര്‍ത്തകനായ അബ്ദുള്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്ന് അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. വ്യാഴാഴ്ച മൂന്നുമണിക്കാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(ഒന്ന്)യില്‍ അന്വേഷണ ഉദ്യോഗസ്ഥനായ വളപട്ടണം സിഐ യു പ്രേമന്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

കഴിഞ്ഞ ഫെബ്രുവരി 20ന് അരിയില്‍ പി. ജയരാജനും ടി.വി. രാജേഷ് എം.എല്‍.എയും സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെട്ടശേഷം തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്താന്‍ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു. ഗൂഢാലോചനയെ കുറിച്ച് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും ടിവി രാജേഷ് എംഎല്‍എയും കേട്ടിരുന്നു. എന്നാല്‍ കൊലപാതകം നടക്കുമെന്ന വിവരമറിഞ്ഞിട്ടും തടയാനോ പോലീസില്‍ വിവരം അറിയിക്കാനോ ഇവര്‍ തയ്യാറായില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു.

കേസില്‍ ആകെ 33 പ്രതികളാണുള്ളത്. ഷുക്കൂറിനെയും കൂടെയുണ്ടായിരുന്ന സക്കരിയയെയും കുത്തിയവരാണ് കേസിലെ ആദ്യ മൂന്നു പ്രതികള്‍. ഇവരെ കുത്താന്‍ സഹായിച്ചവരാണ് നാലും അഞ്ചും പ്രതികള്‍. സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ കേസിലെ 32ാം പ്രതിയാണ്. ടിവി രാജേഷ് എംഎല്‍എ. 33ാം പ്രതിയും.

English summary
The Special Investigating Team probing the murder of Indian Union Muslim League activist Abdul Shukkoor filed its charge sheet before the district Judicial Magistrate Court on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X