ഭഗവാന് കമ്പ്യൂട്ടറും സമര്‍പ്പിക്കാം
തിരുവനന്തപുരം: ക്ഷേത്രങ്ങളിലേയ്ക്ക് സംഭാവനയായി ഇനി മുതല്‍ കമ്പ്യൂട്ടറും നല്‍കാം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തസ്തികയിലുള്ള ക്ഷേത്രങ്ങള്‍ കമ്പ്യൂട്ടര്‍വത്കരിക്കുന്നതിന്റെ ഭാഗമായാണിത്. കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങി സപ്ലൈ ചെയ്യുന്നത് വന്‍ സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കുമെന്ന് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ സംഭാവന ലഭിക്കാന്‍ സാധ്യതയുള്ള ക്ഷേത്രങ്ങളില്‍ ഇക്കാര്യം അറിയിച്ചു കൊണ്ട് ബോര്‍ഡ് സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ട്.
ക്ഷേത്രത്തിലെ വഴിപാട് ബുക്കിങ്ങും മറ്റ് കാര്യങ്ങളും കമ്പ്യൂട്ടര്‍വത്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും ഇതിലേയ്ക്ക് സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്ന ഭക്തന്‍മാര്‍ ദേവസ്വംബോര്‍ഡ് സെക്രട്ടറിയുമായോ കമ്മീഷണറുമായോ ബന്ധപ്പെടണമെന്നും കാണിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഇതാദ്യമായാണ് സംസ്ഥാനത്ത് പൊതുസ്ഥലത്ത് ബോര്‍ഡ് സ്ഥാപിച്ച് 'കമ്പ്യൂട്ടര്‍ സംഭാവന' ക്ഷണിക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്.












Click it and Unblock the Notifications