സിപിഎം ഹൈടെക് പ്രചാരണത്തിന്

പാര്‍ട്ടിക്കെതിരായ പ്രചാരണങ്ങളെ നേരിടാന്‍ സംസ്ഥാനതലംമുതല്‍ പ്രാദേശികതലംവരെ പ്രത്യേക ടീം രൂപവത്കരിച്ച് പ്രത്യയശാസ്ത്രപരവും ആശയപരവുമായ ബോധവത്കരണം നടത്തും. മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്നുള്ള വിമര്‍ശനങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടാനാണ് സിപിഎം ഒരുങ്ങുന്നത്.
സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലൂടെ പാര്‍ട്ടിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളെ പ്രതിരോധിക്കാനും സംവിധാനമൊരുക്കണമെന്നും രേഖ നിര്‍ദ്ദേശിക്കുന്നു.
ടിപി ചന്ദ്രശഖരന്‍, ഷുക്കൂര്‍ കൊലപാതക കേസുകള്‍ക്കു ശേഷം പാര്‍ട്ടിക്കെതിരേ ശക്തമായ പ്രചാരണങ്ങളാണു നടന്നത്. യുഡിഎഫും ഇടതു വിരുദ്ധ സംഘടനകളും വ്യക്തികളും സോഷ്യല്‍ നെറ്റ്വര്ക്കുകള് വഴി നടത്തിയ പ്രചാരണങ്ങള്‍ പാര്‍ട്ടി വിരുദ്ധ നിലപാട് സൃഷ്ടിക്കുന്നതിനു പങ്കു വഹിച്ചു. ഇടതു സിപിഎം വിരുദ്ധ മാധ്യമങ്ങളും പ്രചാരണങ്ങള്‍ ഏറ്റെടുത്തതിനെ ശക്തമായി പ്രതിരോധിക്കാന്‍ പാര്‍ട്ടിക്കു കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ പ്രാദേശിക തലങ്ങളില്‍ വരെ സൈബര്‍ പ്രചാരണങ്ങള്‍ക്കു സംവിധാനങ്ങളുണ്ടാക്കും.
ഐടി വിദഗ്ധരായ പാര്‍ട്ടി അനുഭാവികളുടെ സേവനവും ഉപയോഗിക്കും. ഓരോ വിഷയത്തിലുമുള്ള നിലപാടുകളും അഭിപ്രായങ്ങളും ആധുനിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കും. സംഭവങ്ങളില്‍ സംയമനപരമായ മറുപടികളുമുണ്ടാകും. പൊതുവായ സംഭവങ്ങളിലെ ഇത്തരം പ്രചാരണങ്ങള്‍ക്കുള്ള മറുപടികള്‍ സംസ്ഥാന തലത്തില്‍ തന്നെ നല്‍കും. ഇതിനെ ഏകോപിപ്പിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും നിര്‍ദേശമുണ്ട്.
മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങളും നേരിടും. വിശദമായ രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ക്കു പുറമേ പ്രാദേശിക തലത്തില്‍ പോസ്റ്റര്‍ പ്രചാരണങ്ങളും വീടുവീടാന്തരമുള്ള പ്രചാരണങ്ങളും കുടുംബയോഗങ്ങളും ചേരണമെന്ന നിര്‍ദേശവും സെക്രട്ടേറിയറ്റ് മുന്നോട്ടുവച്ചിട്ടുണ്ട്.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം












Click it and Unblock the Notifications