Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്‌നാട്ടില്‍ നിന്നുള്ള 3 പാലുകള്‍ക്ക്‌ നിരോധനം

Milk
തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ നിന്നും വരുന്ന മൂന്ന്‌ കമ്പനികളുടെ പാലുകള്‍ക്കും ബോംബെ മിഠായി എന്നറിയപ്പെടുന്ന പഞ്ഞി മിഠായിക്കും കേരളത്തില്‍ നിരോധനം. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ആണ്‌ ഈ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്ക്‌ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.

തിരുനെല്‍വേലിയില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന സോഫിയ രാജ മില്‍ക്ക്‌ ഫോമിന്റെ ജേഷ്‌മ മില്‍ക്ക്‌, ഡിണ്ടിഗല്‍ ജില്ലയിലെ ഹെറിറ്റേജ്‌ ഫുഡ്‌ ഇന്ത്യ ലിമിറ്റഡിന്റെ ഹെറിറ്റേജ്‌-പമ്പ, കന്യാകുമാരിയില്‍ നിന്നുള്ള മയ്‌മ മില്‍ക്ക്‌ പ്ലാന്റിന്റെ മയ്‌മ എന്നീ പാലുകള്‍ക്കാണ്‌ കേരളത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.

കേരള - തമിഴ്‌നാട്‌ അതിര്‍ത്തിയിലുള്ള ചെക്‌പോസ്‌റ്റില്‍ ഭക്ഷ്യ സുരക്ഷാ സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഈ മൂന്നു തരം പാലുകളിലും ഫോര്‍മലിന്‍ ചേര്‍ത്തിട്ടുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ നിരോധനം.

പോസ്‌റ്റം മോര്‍ട്ടം ചെയ്യുമ്പോഴും, അക്വാറിയത്തിലും ഉപയോഗിക്കുന്ന രാസവസ്‌തുവാണ്‌ ഫോര്‍മാലിന്‍. നിര്‍ജ്ജലീകരണത്തിന്‌ കാരണമാകുന്ന ഈ രാസവസ്‌തു പാലില്‍ ഉപയോഗിക്കുമ്പോള്‍ ഈ പാല്‍ കുടിക്കുന്നവരില്‍ ഗുരുതരമായ ശാരീരിക പ്രത്യാഘാതങ്ങള്‍ക്ക്‌ കാരണമാകും.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ പാല്‍ വിറ്റഴിക്കപ്പെടുന്ന ഓണനാളുകളിലാണ്‌ മൂന്നു തരം പാലുകള്‍ക്ക്‌ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌ എന്നത്‌ ശ്രദ്ധേയമാണ്‌. അതേസമയം ഷവര്‍മ കഴിടച്ച്‌ ഒരാള്‍ മരിക്കാനിടയായിതിനെ തുടര്‍ന്ന്‌ കേരളത്തില്‍ ശക്തമായ ഭക്ഷ്യസുരക്ഷ നടപടിക്രമങ്ങളുടെ ഭാഗമായാണ്‌ ഈ പരിശോധനയും മറ്റും. ഒരുമാസക്കാലത്തേക്കാണ്‌ നിരോധനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+