എംപിമാരുടെ ഡ്രൈവര്‍ക്ക് ശമ്പളം സംസ്ഥാനം വക
തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ ഡ്രൈവര്‍മാരുടെ ശമ്പളം പതിനായിരം രൂപ വീതമാക്കി സര്‍ക്കാര്‍ തീരുമാനം. എംപിമാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യത്തില്‍ നിന്നുമാണ് അവരുടെ ഡ്രൈവര്‍മാര്‍ക്ക് ശമ്പളം കൊടുത്തിരുന്നത്.
ഇക്കാര്യം കാണിച്ച് സംസ്ഥാനത്തെ എംപിമാര്‍ സര്‍ക്കാറിന് സമര്‍പ്പിച്ച അപേക്ഷയിന്‍മേലാണ് പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്.
സംസ്ഥാനത്ത് നിന്ന് ആകെ 20 ലോക്‌സഭാംഗങ്ങളും 9 രാജ്യസഭാംഗളും ആണുള്ളത്. ഇത്രയും പേരുടെ ഡ്രൈവര്‍മാര്‍ക്കുള്ള ശമ്പളമാണ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ തീരുമാനമായിരിക്കുന്നത്. ഈ പുതിയ തീരുമാനം വഴി പ്രതിമാസം 2,90,000 രൂപ സംസ്ഥാനത്തിന് അധിക ബാധ്യതയാകും.
എന്നാല്‍ എംപിമാര്‍ സംസ്ഥാന സര്‍ക്കാറിന് നല്‍കിയിരുന്ന അപേക്ഷയില്‍ ഡ്രൈവര്‍മാര്‍ക്ക് പുറമെ പാചകക്കാര്‍ ഉള്‍പ്പെടെയുള്ള മറ്റു മൂന്ന് ജീവനക്കാര്‍ക്കും കൂടി ശമ്പളം സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications