Get Updates
Get notified of breaking news, exclusive insights, and must-see stories!

തിലകന്റെ അതീവ ഗുരുതരാവസ്ഥയില്‍ ബുള്ളറ്റിന്‍

Thilakan
തിരുവനന്തപുരം: തിരുവനന്തപുരം കിംസ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്ന നടന്‍ തിലകന്റെ നില അതീവഗുരുതരമെന്ന് മെഡിക്കല്‍ ബുളളറ്റിന്‍. അബോധാവസ്ഥയില്‍ കഴിയുന്ന തിലകന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നതെന്ന് ബുള്ളറ്റിനില്‍ പറയുന്നു.

ശനിയാഴ്ച രാവിലെ തിലകന്റെ ആരോഗ്യനില വിലയിരുത്താനായി ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. ഇതിനുശേഷമാണ് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയത്.

ജൂലൈ അവസാനം ഒറ്റപ്പാലത്ത് ഷൂട്ടിങ്ങിനിടെ ദേഹാസ്വാസ്ഥ്യംഅനുഭവപ്പെട്ടതിനെതുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, ന്യുമോണിയ ബാധിച്ച തിലകനെ അവിടെനിന്ന് തലസ്ഥാനത്തെ എസ്എടി ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ഗുരുതരാവസ്ഥയിലായതോടെ വ്യാഴാഴ്ച വെന്റിലേറ്ററില്‍തന്നെ കിംസ് ആശുപത്രിയിലേക്ക് മാറ്റി.

കടുത്ത ന്യുമോണിയ ബാധിച്ച തിലകന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായിരുന്നു. നെഫ്രോളജി, കാര്‍ഡിയോളജി വിഭാഗങ്ങളിലായിരുന്നു ചികിത്സ. ഹൃദയത്തിന്റെ അവസ്ഥ സാധാരണനിലയിലേക്ക് മടങ്ങിയപ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനം തകരാറിലായതാണ് സ്ഥിതി വഷളാക്കിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മക്കളും മറ്റു കുടുംബാംഗങ്ങളും ആശുപത്രിയിലുണ്ട്. മക്കളായ ഷമ്മി തിലകനും ഷോബി തിലകനും മറ്റ് ബന്ധുക്കളും ആശുപത്രിയിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+