കെജ്രിവാളിനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

കല്‍ക്കരി അഴിമതിയില്‍ പ്രതിഷേധിച്ചായിരുന്നു കെജ്രിവാളിന്റെ നേതൃത്വത്തില്‍ ഉപരോധ മാര്‍ച്ച് നടത്തിയത്. ഒരു മണിക്കൂര്‍ സമയം കസ്‌റ്റഡിയില്‍ വെച്ച ശേഷമാണ് സംഘത്തെ പൊലീസ് വിട്ടയച്ചത്.
കെജ്രിവാളിനൊപ്പം ഗോപാല്‍ റായ്, മനീഷ് ശിശോദിയ, കുമാര്‍ വിശ്വാസ്, സഞ്‌ജയ് സിങ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഉപരോധം നടത്താനുള്ള തീരുമാനത്തില്‍ നിന്നും പിന്‍മാറുകയില്ല എന്നും ബിജെപിക്കും കോണ്‍ഗ്രസിനും മുന്നറിയിപ്പ് നല്‍കുകയാണ് സംഘത്തിന്റെ ലക്ഷ്യം എന്നും കെജ്രിവാള്‍ അറിയിച്ചു.
രാവിലെ പതത്‌ു മണിയോടെ ജന്ദര്‍മന്‌ദറില്‍ കൂടി നേതാക്കന്‍മാരുടെ വസതികളിലേക്ക് ഉപരോധ മാര്‍ച്ച് നടത്തും എന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ അറസ്‌റ്റിനെ തുടര്‍ന്ന് ഇതില്‍ മാറ്റം വന്നു.
ഞായറാഴ്‌ച തന്നെ ജന്ദര്‍ മന്ദറില്‍ ചേര്‍ന്ന് തീരുമാനിക്കപ്പെട്ട പോലെ ഉപരോധം നടത്താന്‍ തന്നെയാണ് തീരുമാനം. എന്നാല്‍ പൊലീസ് ജന്ദര്‍ മന്ദറിലെ എല്ലാ റോഡുകളും അടച്ചിരിക്കുകയാണ്.












Click it and Unblock the Notifications