അസം, അഞ്ചു പേര്‍ കൂടി കൊല്ലപ്പെട്ടു

ജില്ലയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ സുരക്ഷാസേനയെ വിന്യസിപ്പിച്ച് പ്രദേശം സീല്‍ ചെയ്തിരിക്കുകയാണ്. ബോഡോ ഗോത്രവര്‍ഗ്ഗ വിഭാഗവും മുസ്ലീങ്ങലും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചു ലക്ഷത്തോളം പേരാണ് അഭയാര്‍ത്ഥികളായത്. കൊക്രജാര്‍, ചിരാംഗ്, ധുബ്രി ജില്ലകളിലാണ് ഇരുവിഭാഗവും തമ്മില്‍ കാര്യമായ ഏറ്റുമുട്ടല്‍ നടന്നത്.
ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയ മുസ്ലീങ്ങളും തദ്ദേശീയരായ ബോഡോകളും തമ്മിലുള്ള കലഹം വര്‍ഗ്ഗീയ സ്വഭാവത്തിലേക്ക് മാറിയിരുന്നു. മുംബൈയിലെയും പുനെയിലെയും ബാംഗ്ലൂരിലെയും ചില മുസ്ലീം സംഘടനകള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കുനേരെ തിരിഞ്ഞത് രാജ്യത്താകെ കൂട്ടപ്പാലായനമാണുണ്ടാക്കിയത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഏറ്റവും കൂടുതലുള്ള കര്‍ണാടകയില്‍ നിന്നും പതിനായിരകണക്കിനാളുകളാണ് തിരിച്ചുപോയത്. ബാംഗ്ലൂരില്‍ മാത്രം രണ്ടരലക്ഷത്തോളം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുണ്ടെന്നാണ് സര്‍ക്കാറിന്റെ കണക്ക്. സംസ്ഥാനം വിട്ടുപോയവര്‍ ഉടന്‍ തിരിച്ചുവരണമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ആര്‍ അശോക അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications