Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍ഡോസള്‍ഫാന്‍:ധനസഹായത്തില്‍ മറിമായം

Endosulfan
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക്‌ വകയിരുത്തിയ ധനസഹായം സര്‍ക്കാര്‍ അട്ടിമറിച്ചു എന്നു റിപ്പോര്‍ട്ട്‌. 2483 ആളുകള്‍ക്ക്‌ അഞ്ച്‌ ലക്ഷം വീതം ധനസഹായം നല്‍കാനാണ്‌ തീരുമാനം ഉണ്ടായിരുന്നത്‌.

എന്നാല്‍ ഇതില്‍ 2375 പേര്‍ക്കും ധനസഹായം ലഭിച്ചിട്ടില്ല. അതായത്‌ വെറും 108 ആളുകള്‍ക്ക്‌ മാത്രമേ വാഗ്‌ദാനം ചെയ്യപ്പെട്ട ധനസഹായം ലഭിച്ചിട്ടുള്ളൂ. സര്‍ക്കാര്‍ മനുഷ്യാവകാശ കമ്മീഷന്‌ സമര്‍പ്പിച്ച രേഖകളിലാണ്‌ ഇക്കാര്യം പറയുന്നത്‌.

അടുത്ത അഞ്ച്‌ വര്‍ഷക്കാലം മാത്രമേ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക്‌ ധനസഹായം നല്‍കൂ എന്നും, അഞ്ച്‌ വര്‍ഷം കഴിഞ്ഞാല്‍ ഈ പദ്ധതി റദ്ദാക്കും എന്നും ആണ്‌ സര്‍ക്കാര്‍ നിലപാട്‌.

പദ്ധതി റദ്ദാക്കി കഴിഞ്ഞ്‌ ഇവര്‍ക്ക്‌ വികലാംഗ പെന്‍ഷന്‍ മാത്രം ആയിരിക്കും ലഭിക്കുക. ഇക്കാര്യവും സര്‍ക്കാര്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചിട്ടുണ്ട്‌.

ഒന്നും രണ്ടും വിഭാഗത്തില്‍ പെട്ടവര്‍ക്ക്‌ രണ്ടായിരം രൂപ വീതവും, മൂന്നാമത്തെ വിഭാഗത്തില്‍ പെട്ടവര്‍ക്ക്‌ ആയിരം രൂപ വീതവുമായി മൂന്ന്‌ വിഭാഗങ്ങളിലായാണ്‌ നിലവില്‍ ധനസഹായം നല്‍കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+