കല്‍ക്കരി ഖനനം: അഴിമതിയില്ലെന്ന് മന്‍മോഹന്‍

എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. ഇടപാടില്‍ അഴിമതി നടന്നിട്ടില്ലെന്നും സിഎജി റിപ്പോര്‍ട്ട് വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്നും പ്രധാമന്ത്രി പറഞ്ഞു. ഇതിന് പിന്നില്‍ ബിജെപിയുടെ താത്പര്യങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.
നേരത്തെ അറിയിച്ചതനുസരിച്ച് 12 മണിക്ക് പ്രധാനമന്ത്രി ലോക്‌സഭയില്‍ പ്രസ്താവന നടത്താന്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷ ബഹളം മൂലം നടന്നില്ല. തുടര്‍ന്ന് പ്രസ്താവന സഭയുടെ മേശപ്പുറത്ത് വെയ്ക്കാന്‍ സ്പീക്കര്‍ മീരാകുമാര്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു. രണ്ട് മിനിറ്റുകള്‍ മാത്രമാണ് പ്രസ്താവന വായിക്കാന്‍ ബിജെപി അംഗങ്ങള്‍ പ്രധാനമന്ത്രിയെ അനുവദിച്ചത്.
12.30 ന് രാജ്യസഭയില്‍ പ്രസ്താവന നടത്താന്‍ പ്രധാനമന്ത്രി ശ്രമിച്ചെങ്കിലും ഇതും പ്രതിപക്ഷ ബഹളത്തില്‍ മുടങ്ങുകയായിരുന്നു. സിഎജി റിപ്പോര്‍ട്ട് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും വിഷയം പാര്‍ലമെന്ററി കമ്മറ്റിക്ക് മുന്‍പാകെ വരുമ്പോള്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പാര്‍ലമെന്റിന് പുറത്ത് വ്യക്തമാക്കി.
1993 മുതല്‍ കല്‍ക്കരിപാടവിതരണത്തില്‍ ഈ നയമാണ് അനുവര്‍ത്തിക്കുന്നത്. മുന്‍ സര്‍ക്കാരുകളും ഇതേ നയമാണ് പിന്തുടര്‍ന്നതെന്നും ഇതിനെയാണ് സിഎജി വിമര്‍ശിച്ചിരിക്കുന്നതെന്നും മന്‍മോഹന്‍ പറഞ്ഞു. നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചാണ് കല്‍ക്കരി പാടങ്ങള്‍ വിതരണം ചെയ്തത്. സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുന്നതിന് വേണ്ടിയായിരുന്നു തീരുമാനങ്ങള്‍. പാര്‍ലമെന്റില്‍ നിലപാട് വ്യക്തമാക്കാന്‍ അനുവദിക്കണം. ആയിരം വാക്കുകളെക്കാള്‍ ശക്തി തന്റെ നിശബ്ദയ്ക്കാണെന്ന് അദ്ദേഹം പറഞ്ഞു. 32 കാര്യങ്ങളാണ് പ്രസ്താവനയില്‍ വിശദീകരിച്ചത്.
പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം തടസപ്പെടുന്നത് ഖേദകരമാണ്. പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം തടസപ്പെടുത്താതിരിക്കാനും സത്യം എവിടെയാണെന്ന് വിലയിരുത്താന്‍ രാജ്യത്തെ അനുവദിക്കാനും പ്രതിപക്ഷത്തോട് അഭ്യര്‍ഥിക്കുന്നതായി അദ്ദേഹം പറഞ്ഞു.
2005-09 കാലയളവില്‍ ഖനനത്തിനായി കല്‍ക്കരി പാടം അനുവദിച്ചതില്‍ സര്‍ക്കാരിന് 1.85 ലക്ഷം കോടി രൂപ നഷ്ടമുണ്ടായെന്ന സിഎജി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ഉയര്‍ന്നത്. പ്രധാനമന്ത്രിയായിരുന്നു ഈ കാലയളവില്‍ കല്‍ക്കരി വകുപ്പ് കൈകാര്യം ചെയ്തിരുന്നത്.












Click it and Unblock the Notifications