യുപി: ട്രക്ക് ട്രാക്ടറിലിടിച്ച് 6 മരണം

ഈറ്റ നഗരത്തിലെ ആഗ്ര - ബറേലി ദേശീയ പാതയിലാണ് സംഭവം നടന്നിരിക്കുന്നത്. അപകടത്തില്‍ പരിക്കേറ്റവരില്‍ 18 പേരുടെ നില അതീവ ഗുരുതരമാണ്. അതുകൊണ്ട് തന്നെ മരണ സംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട് എന്നാണ് പൊലീസ് അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഒരു ശവ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നവരുടെ സംഘമാണ് ട്രാക്ടറില്‍ ഉണ്ടായിരുന്നത്. ആകെ 25 പേരാണ് ഈ സംഘത്തില്‍ ഉണ്ടായിരുന്നത്. ആറ് പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.












Click it and Unblock the Notifications