കേസിന്റെ കാര്യത്തിലുള്ള പാരമ്പര്യം ജഡ്ജിക്കറിയില്ല

കഴിഞ്ഞദിവസം കെ. സുധാകരന്‍ കേസന്വേഷണം ഭയപ്പെടുന്നതെന്തിനാണെന്നു തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (മൂന്ന്) ഇ. ഇജാസ് നടത്തിയ പരാമര്‍ശത്തിനാണ് ഞായറാഴ്ച കണ്ണൂര്‍ ഇരിട്ടിയില്‍ സുധാകരന്‍ മറുപടി നല്‍കിയത്.
അധികാരപരിധിയില്‍ പെടാത്ത കാര്യങ്ങളിലാണു മജിസ്‌ട്രേറ്റ് ഇടപെടുന്നത്. ജുഡീഷ്യറിയുടെ നിലവാരത്തകര്‍ച്ചയാണിത്. കേസിന്റെ കാര്യത്തില്‍ എന്റെ പാരമ്പര്യം മജിസ്‌ട്രേറ്റിനറിയില്ല. ഇത്തരം പരാമര്‍ശങ്ങള്‍ കോടതിക്കു ഗുണകരമല്ലെന്നും ഇത്രയ്ക്ക് ക്ഷോഭിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ ലൈസന്‍സ് കേസില്‍ സുപ്രീം കോടതി ജഡ്ജി കൈക്കൂലി വാങ്ങിയതു നേരിട്ടു കണ്ടെന്ന സുധാകരന്റെ പ്രസംഗത്തെക്കുറിച്ചുള്ള അന്വേഷണം പൊലീസ് വൈകിപ്പിക്കുന്നതിനായിരുന്നു മജിസ്‌ട്രേറ്റിന്റെ പരാമര്‍ശം. വിവാദപ്രസംഗത്തിന്റെ പേരില്‍ കെ. സുധാകരന്‍ എംപിക്ക് എതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ നാലാം തവണയും റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത ക്രൈം ഡിറ്റാച്ച്‌മെന്റ് അസി.കമ്മീഷണര്‍ കെ.ഇ.ബൈജുവിനു കോടതി കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.
കൊട്ടാരക്കരയില്‍ നടത്തിയ പ്രസംഗത്തിന് രജിസ്റ്റര്‍ ചെയ്ത കേസ് പരിഗണിക്കാന്‍ തിരുവനന്തപുരം ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് അധികാരമില്ലെന്ന സുധാകരന്റെ ഹര്‍ജിയിലെ വാദത്തെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സുധാകരന്‍ എന്തിനാണ് അന്വേഷണത്തെ ഭയപ്പെടുന്നതെന്നും കോടതി ചോദിച്ചു.












Click it and Unblock the Notifications