കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രീമി ലെയര്‍ പരിധി:എന്‍എസ്‌എസ്‌ മലക്കം മറിഞ്ഞു

  • By Shabnam Aarif
Google Oneindia Malayalam News

G Sukumaran Nair
കോട്ടയം: ക്രീമി ലെയര്‍ പരിധി ഉയര്‍ത്തിയ ഉത്തരവ്‌ റദ്ദാക്കണം എന്നാവശ്യപ്പെട്ട്‌ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജി എന്‍എസ്‌എസ്‌ പിന്‍വലിച്ചു. രണ്ടര ലക്ഷത്തില്‍ നിന്നും നാലര ലക്ഷമായാണ്‌ ജാതി സംവരണാനുകൂല്യങ്ങള്‍ കിട്ടാനുള്ള ക്രീമി ലെയര്‍ പരിധി ഉയര്‍ത്തിയിരിക്കുന്നത്‌.

പിന്നാക്ക ജാതിയുടെ പേരില്‍ സംവരണ, ആനുകൂല്യങ്ങള്‍ ലഭിക്കുന്ന സമുദായങ്ങള്‍ക്ക്‌ അത്‌ വരുമാനം ഒരു തടസ്സമാകരുത്‌ എന്ന നിലപാടാണ്‌ ഇപ്പോഴത്തെ ഈ നയം മാറ്റത്തിന്‌ കാരണം എന്നാണ്‌ എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അറിയിച്ചിരിക്കുന്നത്‌.

എസ്‌എന്‍ഡിപിയുമായി അടുത്തുകൊണ്ടിരിക്കുന്ന എന്‍എസ്‌എസ്‌ നായര്‍ - ഈയവ ഐക്യം ഊട്ടി ഉറപ്പിക്കാനാണ്‌ എന്‍എസ്‌എസ്‌ ഇപ്പോള്‍ ഇങ്ങനെയൊരു വിട്ടുവീഴ്‌ചയ്‌ക്ക്‌ തയ്യാറായിരിക്കുന്നത്‌ എന്നു വേണം കരുതാന്‍.

സംവരണത്തിന്റെ ആത്യന്തികമായ ലക്ഷ്യം അട്ടിമറിക്കപ്പെടുകയാണ്‌ ക്രീമി ലെയര്‍ വാര്‍ഷിക വരുമാന പരിധി ഉയര്‍ത്തുക വഴി എന്നും പിന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നവര്‍ക്ക്‌ മാത്രമേ ഇതിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ എന്നുമായിരുന്നു ഇക്കാര്യത്തില്‍ നേരത്തെ എന്‍എസ്‌എസ്‌ നിലപാട്‌.

നായര്‍ - ഈഴവ ഐക്യത്തിന്‌ ഈ നിലപാട്‌ മാറ്റം ഗുണകരമാവും എന്നാണ്‌ സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു. ഹര്‍ജി പിന്‍വലിച്ച എന്‍എസ്‌എസ്‌ നിലപാട്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപള്ളി നടേശന്‍ സ്വാഗതം ചെയ്‌തു. ഈ നടപടി എന്‍എസ്‌എസ്‌ - എസ്‌എന്‍ഡിപി ഐക്യത്തിന്‌ നാഴകക്കല്ലാവും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

English summary
NSS has withdrawn the petition it has submitted in Supreme Court against the Central government's move to raise the Creamy Layer limit from 2.5 lakh to 4.5 lakh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X