കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൈപ്പ് ബോംബ്: നിര്‍മിച്ച സന്തോഷ് പിടിയില്‍

  • By Ajith Babu
Google Oneindia Malayalam News

Santosh
കൊച്ചി: കോട്ടയം റയില്‍പാതയില്‍ പിറവം റോഡ് റയില്‍വേ സ്‌റ്റേഷനു സമീപം പൈപ്പ്‌ബോംബ് വച്ച സംഭവത്തില്‍ ബോംബ് നിര്‍മിച്ചയാളെന്നു കരുതുന്ന സന്തോഷ്(35) പിടിയില്‍. വെളിയനാട്ടെ റബര്‍ തോട്ടത്തില്‍ നിന്നാണ് മുളന്തുരുത്തി എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.

കേസില്‍ ഇയാള്‍ക്കുള്ള പങ്ക് വ്യക്തമായതു മുതല്‍ സന്തോഷിനു വേണ്ടി വ്യാപക അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ ഇയാള്‍ വെളിയനാടുള്ള ഒരു റബര്‍തോട്ടത്തില്‍ ഒളിച്ചുകഴിയുകായാണെന്ന രഹസ്യവിവരം പോലീസിനു ലഭിച്ചത്. ഇതേത്തുടര്‍ന്ന് ഇവിടം പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരുന്നു.

തിങ്കളാഴ്ച രാവിലെ ഏഴരയോടെ റബര്‍തോട്ടത്തിനു പുറത്തേയ്ക്കു വന്ന സന്തോഷ് പോലീസിന്റെ വലയില്‍ കുടുങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സന്തോഷിനു ഒരു തീവ്രവാദ സംഘടനയുമായി ബന്ധമുണ്‌ടെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

ബോംബ് നിര്‍മാണത്തില്‍ സന്തോഷിന് വിദഗ്ധ പരിശീലനം ലഭിച്ചിട്ടുണെ്ടന്ന നിഗമനത്തിലാണു പോലീസ്. പരിശീലനം ലഭിച്ചത് എവിടെനിന്നാണെന്നു പോലീസ് അന്വേഷിക്കുന്നുണ്ട്. അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെയുള്ളവ വാങ്ങിയ കടയ്ക്ക് ലൈസന്‍സുണേ്ടായെന്നും പരിശോധിക്കും.

കെഎസ്ആര്‍ടി.സി എംപാനല്‍ െ്രെഡവറായ എടക്കാട്ടുവയല്‍ വെളിയനാട് അഴകത്ത് സെന്തില്‍കുമാറിനെ (37) കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സെന്തില്‍ ഇപ്പോള്‍ കോട്ടയം സബ് ജയിലില്‍ റിമാന്‍ഡിലാണ്. ഇതിനിടെ ട്രാക്കില്‍ ബോംബ് കണെ്ടത്തിയ സംഭവത്തിന് പിന്നില്‍ തീവ്രവാദബന്ധമുള്ളവരുടെ പങ്കും അന്വേഷിക്കുന്നുണ്ട്. ഇലക്ട്രീഷ്യനും സുഹൃത്തുമായ സന്തോഷാണ് അമോണിയ നൈട്രേറ്റ് ഉപയോഗിച്ച് ബോംബ് നിര്‍മിച്ചതെന്ന് സെന്തില്‍ മൊഴി നല്‍കിയിരുന്നു.

English summary
Santhosh accused of manufacturing the bomb that was placed on railway track near Piravam station here last week has been arrested.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X