അഹമ്മദാബാദ്: പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ വക ഉപദേശം. രാജ്യത്തിന്റെ ഭരണ നിര്‍വ്വഹണം മെച്ചപ്പെടുത്താന്‍ ഗുജറാത്ത് മോഡല്‍ ഭരണം അനുകരിക്കാനാണ് മോഡി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വളരെ വേഗത്തിലാണ് ഗുജറാത്ത് വികസനത്തിന്റെ പാതയിലെത്തിയത്. രാജ്യത്തിന്റെ വികസനത്തിന് വേണ്ടി പ്രധാനമന്ത്രിക്ക് ഗുജറാത്തിനെ മാതൃകയാക്കാം. മോഡി പറഞ്ഞു. ഒരു സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ വികസനത്തിന് മുരടിപ്പ് വരുത്തുന്ന നീക്കങ്ങളാണ് നടക്കുന്നത് എന്ന് ആരോപിച്ചതിന് പിന്നാലെയാണ് മോഡി നേരെ പ്രധാനമന്ത്രിയെ ഉപദേശിച്ചിരിക്കുന്നത്.
Gujarat Chief Minister Narendra Modi advises Prime Minister Manmohan Singh. He says country can be take Gujarat as a role model fopr the country's development.