കുറ്റിപ്പുറത്ത് ബസ് കാറിലിടിച്ച് 3 മരണം
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് സ്വകാര്യ ബസ് കാറിലിടിച്ച് മൂന്നു മരണം. ദേശീയ പാത 17ല്‍ കുറ്റിപ്പുറം റയില്‍വെ മേല്‍പ്പാലത്തിന് സമീപമാണ് അപകടം നടന്നത്. കാര്‍ യാത്രക്കാരായ അത്തോളി കുളക്കാട് സ്വദേശി കൂവലത്തോട്ടില്‍ സുമീര (22), കൃഷ്‌ണന്‍കുട്ടി, കാര്‍ ഡ്രൈവര്‍ റമീസ് എന്നിവാരാണ് മരണപ്പെട്ടത്.
സുമീരയുടെ അച്ഛന്‍ സുബ്രഹ്മണ്യന്‍, അമ്മ പത്മാവതി എന്നിവരെ ഗുരുതരമായ പരിക്കുകളോടെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
രാവിലെ 8.30ഓടെയാണ് അപകടം സംഭവിച്ചത്. കോഴിക്കോട് നിന്നും ഗുരുവായൂര്‍ക്ക് പോവുകയായിരുന്ന കുടുംബമാണ് അപകടത്തില്‍ പെട്ടത്. മൂന്നു പേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.












Click it and Unblock the Notifications