മുന്‍ മന്ത്രി പങ്കജാക്ഷന്‍ അന്തരിച്ചു

പൊതുമരാമത്ത്, സ്‌പോര്‍ട്‌സ്, തൊഴില്‍ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു. 1970 മുതല്‍ 1991 വരെ നിയമസഭയില്‍ അംഗമായിരുന്ന പങ്കജാക്ഷന്‍ അച്യുതമേനോന്‍, കെ കരുണാകരന്‍, പികെ വാസുദേവന്‍, ഇകെ നായനാര്‍, എകെ ആന്റണി എന്നിവരുടെ മന്ത്രിസഭകളില്‍ അംഗമായിരുന്നു.
തിരുവനന്തപുരം പേട്ടയില്‍ 1928 ജനുവരി 25നാണ് ജനിച്ചത്. 1977ല്‍ തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തില്‍ നിന്നും ആദ്യമായി നിയമസഭയിലെത്തി. 1980, 82, 87 കാലയളവില്‍ ആര്യനാട് മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചത്. 1991ല്‍ ഇപ്പോഴത്തെ സ്പീക്കറായ ജി കാര്‍ത്തികേയനോട് തോറ്റതോടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നു പിന്‍മാറി.
ഭാര്യ: സി വൈജയന്തി, മക്കള്‍: ബസന്ത് പങ്കജാക്ഷന്‍(മാതൃഭൂമി ദില്ലി ബ്യൂറോ സ്‌പെഷ്യല്‍ കസ്‌പോണ്ടന്റ്), ബിനി(കംപ്യൂട്ടര്‍ എന്‍ജിനിയര്‍), ഡോ ഇന്ദു.












Click it and Unblock the Notifications