ടാങ്കര്‍ അപകടം:മരിച്ചയാളുടെ കുടുംബത്തിന് 10 ലക്ഷം

അതുപോലെ അപകടത്തില്‍ നിന്നും 40 ശതമാനത്തിലധികം പൊള്ളലേറ്റവര്‍ക്ക് മൂന്നു മുതല്‍ അഞ്ച് ലക്ഷം രൂപയും, പൊള്ളലേറ്റ മറ്റുള്ളവര്‍ക്ക് രണ്ട് ലക്ഷം മുതല്‍ മൂന്ന് ലക്ഷം രൂപ വരെയും നല്‍കും. അതുപോലെ സാരമായ മറ്റു പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ വരെയും, അടിയന്തിര സഹായമായി 10,000 രൂപയും നല്‍കും എന്നും അദ്ദേഹം അറിയിച്ചു.
അപകടത്തില്‍ പെട്ട് വീട് പൂര്‍ണ്ണമായും തകര്‍ന്നവര്‍ക്ക് ആറുമാസക്കാലത്തേക്ക് 5,000 രൂപ വീതം നല്‍കാനും, പരിക്കേറ്റ മുഴുവന്‍ ആളുകളുടെയും ചികിത്സാ ചെലവ് വഹിക്കാനും സര്‍ക്കാര്‍ തീരുമാനമായി.
പരിക്കേറ്റവര്‍ക്ക് ഏത് ആശുപത്രിയിലും ചികിത്സ തേടാവുന്നതാണ് എന്നും മുഖ്യമന്ത്രി അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചതാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍.












Click it and Unblock the Notifications