കണ്ണൂരില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ചു

ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ തീപ്പിടുത്തത്തെ തുടര്‍ന്ന് ആറു വീടുകള്‍ പൂര്‍ണമായും ഇരുപത്തഞ്ചോളം വീടുകള്‍ ഭാഗികമായും കത്തി നശിച്ചു. നിരവധികടകള്‍ക്കും കേടുപാടുകള്‍ പറ്റി. പരിക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എകെജി ആശുപത്രിയിലും തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലോറി ചാല നടാല്‍ ബൈപ്പാസില്‍ ഭഗവതി ക്ഷേത്രത്തിനു സമീപം ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. ഉടന്‍ തന്നെ വന്‍ ശബ്ദത്തോടെ സ്‌ഫോടനമുണ്ടായി. പത്തുകിലോമീറ്റര്‍ അകലെ പോലും ശബ്ദം കേട്ടത് ആളുകളെ പരിഭ്രാന്തരാക്കി.
ആളുകള്‍ ഉറക്കം തുടങ്ങിയിരുന്നതിനാലാണ് പരിക്കേറ്റവരുടെ എണ്ണം വര്‍ധിച്ചത്. ഗ്യാസ് ടാങ്കര്‍ പൂര്‍ണമായും കത്തി നശിച്ചു. പത്തോളം ഫയര്‍ഫോഴ്‌സ് യൂനിറ്റുകളും പോലിസും നാട്ടുകാരും ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
നാലുകിലോമീറ്റര്‍ ചുറ്റളവില്‍ ആളുകളെ ഒഴിപ്പിച്ച പോലിസ് ഈ ഭാഗത്തേക്കുള്ള വാഹനഗതാഗതം പരിപൂര്‍ണമായും തടഞ്ഞു. റെയില്‍വേ ലൈന്‍ അടുത്തായതിനാല്‍ തീവണ്ടി ഗതാഗതവും താറുമാറായതായി റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications