ടാങ്കര്‍ പൊട്ടിത്തെറി: മുഖ്യമന്ത്രി കണ്ണൂരിലേക്ക്

അതേസമയം, അപകടത്തില്‍ പരുക്കേറ്റ 35 പേരില്‍ 15 പേരുടെ നില ഗുരുതരമാണ്. ഇതില്‍ മൂന്ന് പേര്‍ക്ക് 95 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. പരുക്കേറ്റവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ്, പരിയാരം തുടങ്ങിയ ആശുപത്രികളില്‍ ചികില്‍സയിലാണ്.
തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടെയായിരുന്നു അപകടം. കണ്ണൂര്‍ ഭാഗത്തേക്കു വരികയായിരുന്ന ടാങ്കര്‍ കൂത്തുപറമ്പ് - കണ്ണൂര്‍ റോഡില്‍ ചാല ബൈപാസ് ജംക്ഷനടുത്തുള്ള കയറ്റത്തില്‍ ഡിവൈഡറില്‍ ഇടിച്ചു മറിയുകയും 15 മിനിറ്റിനകം തീപിടിച്ചു പൊട്ടിത്തെറിക്കുകയുമായിരുന്നു. തൊട്ടടുത്തുള്ള നാലു വീടുകളും 15 കടകളും ഒട്ടേറെ വാഹനങ്ങളും പൂര്‍ണമായും കത്തി നശിച്ചു. ഈ വീടുകളിലുള്ളവരാണു പൊള്ളലേറ്റവരില്‍ അധികവും.












Click it and Unblock the Notifications