നരോദ പാട്യ കൂട്ടക്കൊല: 32 പേര്‍ കുറ്റക്കാര്‍

ഗോദ്ര തീവണ്ടി കത്തിക്കല്‍ സംഭവത്തിനു പിറകെ ന്യൂനപക്ഷവിഭാഗത്തിനു നേരെയുണ്ടായ സംഘടിത ആക്രമണത്തിന്റെ ഭാഗമായിരുന്നു നരോദ പാട്യയിലെ കൂട്ടക്കൊല. അയോധ്യയില്‍ നിന്നും മടങ്ങുകയായിരുന്ന കര്‍സേവകര്‍ സഞ്ചരിച്ച സബര്‍മതി എക്‌സ്പ്രസിലെ എസ് 6 ബോഗിയിലാണ് തീപ്പിടുത്തമുണ്ടായത്. 2002 ഫെബ്രുവരി 27നായിരുന്നു കേസിനാസ്പദമായ സംഭവം.
പ്രാദേശിക ബിജെപി നേതാക്കളായ ബിപിന്‍ പഞ്ചല്‍, കിഷന്‍ കോറാനി, അശോക് സിന്ധി തുടങ്ങിയവരും കേസിലെ മുഖ്യപ്രതികളാണ്. വിചാരണക്കിടെ കേസിലെ ഒരു പ്രധാനപ്രതി കൊല്ലപ്പെട്ടിരുന്നു. സുപ്രിം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം കേസുമായി ബന്ധപ്പെട്ട് 46 പേരെ അറസ്റ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications