കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരോദ പാട്യ കൂട്ടക്കൊല: 32 പേര്‍ കുറ്റക്കാര്‍

Google Oneindia Malayalam News

Gujarat
അഹമ്മദാബാദ്: നാരോദ പാട്യ കൂട്ടക്കൊലയില്‍ 32 പേര്‍ കുറ്റക്കാരാണെന്ന് അഹമ്മദാബാദിലെ പ്രത്യേക വിചാരണ കോടതി. മുന്‍ മന്ത്രി മായാ കോട്‌നാനിയും ബജ്‌രംഗ്ദള്‍ നേതാവ് ബാബു ബജ്‌രംഗിയും കുറ്റക്കാരുടെ പട്ടികയിലുണ്ട്. 29 പേരെ കോടതി വെറുതെ വിട്ടു. 2002 ഫെബ്രുവരി 27ന് വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത ബന്ദിനിടെയാണ് നരോദ പാട്യയില്‍ കൂട്ടക്കൊല നടന്നത്. കലാപത്തില്‍ 97 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്.

ഗോദ്ര തീവണ്ടി കത്തിക്കല്‍ സംഭവത്തിനു പിറകെ ന്യൂനപക്ഷവിഭാഗത്തിനു നേരെയുണ്ടായ സംഘടിത ആക്രമണത്തിന്റെ ഭാഗമായിരുന്നു നരോദ പാട്യയിലെ കൂട്ടക്കൊല. അയോധ്യയില്‍ നിന്നും മടങ്ങുകയായിരുന്ന കര്‍സേവകര്‍ സഞ്ചരിച്ച സബര്‍മതി എക്‌സ്പ്രസിലെ എസ് 6 ബോഗിയിലാണ് തീപ്പിടുത്തമുണ്ടായത്. 2002 ഫെബ്രുവരി 27നായിരുന്നു കേസിനാസ്പദമായ സംഭവം.

പ്രാദേശിക ബിജെപി നേതാക്കളായ ബിപിന്‍ പഞ്ചല്‍, കിഷന്‍ കോറാനി, അശോക് സിന്ധി തുടങ്ങിയവരും കേസിലെ മുഖ്യപ്രതികളാണ്. വിചാരണക്കിടെ കേസിലെ ഒരു പ്രധാനപ്രതി കൊല്ലപ്പെട്ടിരുന്നു. സുപ്രിം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം കേസുമായി ബന്ധപ്പെട്ട് 46 പേരെ അറസ്റ്റ് ചെയ്തിരുന്നു.

English summary
Naroda Patiya verdict: Bajrangi, Kodnani among 32 convicted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X