കസബിന്റെ വധശിക്ഷ ശരിവെച്ചു

അപ്പീലില്‍ തീരുമാനമാകുന്നതുവരെ വധശിക്ഷ നടപ്പാക്കുന്നത് സുപ്രിംകോടതി നേരത്തെ വിലക്കിയിരുന്നു. റിവ്യൂ ഹരജിയും സുപ്രിംകോടതി കൈയൊഴിഞ്ഞാല്‍ രാഷ്ട്രപതിക്ക് ദയാഹരജി നല്‍കുക മാത്രമാണ് ഇനി കസബിനു മുന്നിലുള്ള മാര്‍ഗ്ഗം.
കസബിനെതിരേയുള്ള കുറ്റങ്ങളെല്ലാം കോടതി അംഗീകരിച്ചിട്ടുണ്ട്. ഇയാള്‍ പരമാവധി ശിക്ഷ അര്‍ഹിക്കുന്നുവെന്നാണ് കോടതി വിലയിരുത്തിയത്. രാജ്യത്തിനെതിരായ യുദ്ധം, കൂട്ടക്കൊല, ഗൂഡാലോചന കുറ്റങ്ങളാണ് കസബിനെതിരേ ചുമത്തിയിട്ടുള്ളത്.
2008 നവംബര്‍ 26 മുതല്‍ 28 വരെ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്. പാക് പൗരനും ലഷ്‌കറെ ത്വയ്യിബ തീവ്രവാദിയുമായ കസബിനെ മാത്രമാണ് ജീവനോടെ പിടികൂടാന്‍ സാധിച്ചത്. പാകിസ്താന്‍ കേന്ദ്രീകരിച്ചാണ് ആക്രമണത്തിനുള്ള ഗൂഡാലോചന നടന്നത്. രാജ്യത്തിനെതിരേ യുദ്ധം നടത്തിയ കുറ്റത്തെ ചെറുതായി കാണാന്‍ സാധിക്കില്ലെന്ന് എല്ലാ കോടതികളും വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications