Get Updates
Get notified of breaking news, exclusive insights, and must-see stories!

നാം: മന്ത്രിതല സമ്മേളനം തുടങ്ങി

Nam Summit
തെഹ്‌റാന്‍: പതിനാറാമത് ചേരി ചേരാ ഉച്ചക്കോടിക്കു മുന്നോടിയായുള്ള അംഗരാജ്യങ്ങളുടെ മന്ത്രിതല സമ്മേളനത്തിന് തെഹ്‌റാനില്‍ തുടക്കമായി. 100ഓളം രാജ്യങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന ഭരണാധികാരികള്‍ പങ്കെടുക്കുന്ന ഉച്ചക്കോടി വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടക്കും.

വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ ആണവ ഊര്‍ജ്ജത്തെ സമാധാനപരമായി ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ച നടക്കാന്‍ സാധ്യതയുണ്ട്. ആണവപരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ ഇറാനെതിരേ അമേരിക്കയും യൂറോപ്യന്‍ യൂനിയനും ഏര്‍പ്പെടുത്തിയ ഉപരോധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ ചര്‍ച്ചയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.

സാമ്രാജ്യത്വത്തിനെതിരേയും വംശഹത്യക്കെതിരേയും അംഗരാജ്യങ്ങളിലെ സൈനികമായ ഇടപെടലിനെതിരേയും പ്രമേയം കൊണ്ടുവരാനുള്ള സാധ്യതയുണ്ട്. അംഗരാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ഒരുമിച്ചൊരു തീരുമാനമെടുത്താല്‍ അത് സിറിയ അടങ്ങുന്ന അമേരിക്കയും ഇസ്രായേലും പുലര്‍ത്തുന്ന താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാകുമെന്ന കാര്യം തീര്‍ച്ചയാണ്.

ഇറാനിലെ പരമോന്നത നേതാവ് അയത്തൊല്ല സയ്യിദ് അല്‍ ഖമാനി ഉദ്ഘാടനപ്രസംഗം നടത്തും. ഐക്യരാഷ്ട്രസഭ കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ അംഗരാജ്യങ്ങളുള്ള സംഘടനയാണ് ചേരി ചേരാ പ്രസ്ഥാനം(നാം-നോണ്‍ അലൈന്‍ഡ് മൂവ്‌മെന്റ്).

ചേരി ചേരാ പ്രസ്ഥാനത്തിന്റെ അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള അധ്യക്ഷ പദവി ഇറാന് ലഭിക്കുന്നതും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രസക്തമാണ്. ഈജിപ്തില്‍ നിന്നാണ് ഇറാന്‍ അധ്യക്ഷ പദവി ഏറ്റെടുക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+