ഹെലികോപ്‌റ്ററുകള്‍ കൂട്ടിയിടിച്ച് 8 മരണം

ജാംനഗറിലെ ബേസ് സ്റ്റേഷനില്‍ നിന്ന് പറയുന്നുയര്‍ന്ന എംഐ 17 ഹെലികോപ്‌റ്ററുകള്‍ 20 കിലോമീറ്റര്‍ അകലെ സംറാത്തിലാണ് കൂട്ടിമുട്ടി അപകടത്തില്‍ പെട്ടത്. കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ഒരു ഹെലികോപ്‌റ്ററിന് തീ പിടിക്കുകയായിരുന്നു.
അപകടത്തിന് കാരണം സാങ്കേതിക പിഴവല്ല എന്നാണ് പ്രാഥമിക നിഗമനം. പരിശീലനം നടത്തിയ വൈമാനികരുടെ പിഴവ് ആവാം അപകട കാരണം എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്.
ആകെ എത്ര പേരുണ്ടായിരുന്നു ഇരു ഹെലികോപ്‌റ്ററുകളിലുമായി എന്ന കൃത്യമായ വിവരം വ്യോമസേന പുറത്തു വിട്ടിട്ടില്ല. ആകെ എട്ടു പേരുണ്ടായിരുന്നു എന്നും, ആരും രക്ഷപ്പെട്ടിട്ടില്ല എന്നുമാണ് അനുമാനം.
രാജ്യത്തെ ഏറ്റവും വലിയ വ്യോമസേന പരിശീലന ക്യാമ്പാണ് ജാംനഗറിലേത്. ഗുജറാത്ത് പൊലീസ്, വ്യോമസേന എന്നിവയുടെ സംയുക്ത രക്ഷാ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ് അപകട സ്ഥലത്ത്.












Click it and Unblock the Notifications