കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

6000 കിലോ ലഡു കുഴിച്ചുമൂടി

  • By Ajith Babu
Google Oneindia Malayalam News

Sai Saba temple
ഷിര്‍ദ്ദി: മഹരാഷ്ട്രയിലെ സായി ബാബ ക്ഷേത്രത്തില്‍ നിന്നു ഗുണമേന്മയില്ലാത്ത ആറായിരം കിലോഗ്രാം ലഡ്ഡുുകള്‍ കണ്ടെടുത്തു കുഴിച്ചുമൂടി. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) സംഘം നടത്തിയ പരിശോധനയിലാണു ലഡു കണ്ടെത്തിയത്. ഇവിടെ പ്രസാദമായി നല്‍കിയിരുന്നതു ലഡുവാണ്.

പ്രസാദമായി ലഭിക്കുന്ന ലഡുവിനു ദുര്‍ഗന്ധവും കയ്പ് രസവുമാണെന്നു തീര്‍ഥാടകര്‍ രേഖാമൂലം പരാതി നല്‍കിയിരുന്നു. തുടര്‍ന്നു പ്രസാദം ഉണ്ടാക്കുന്നതു സംബന്ധിച്ച് അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും ലഡു ഗുണമേന്മയുളളതാണെന്നായിരുന്നു ക്ഷേത്രം ഭാരവാഹികള്‍ വാദം.

പരിശോധനയില്‍ 6,796 കിലോഗ്രാം ലഡുവാണു ഗുണമേന്മയില്ലാത്തതായി കണ്ടെത്തിയതെന്ന് എഫ്ഡിഎ വൃത്തങ്ങള്‍ അറിയിച്ചു. 8.15 ലക്ഷം രൂപയുടെ ലഡുവാണു കുഴിച്ചുമൂടിയത്. കൂടാതെ പ്രസാദത്തില്‍ ചേര്‍ക്കുന്ന നെയ്യുടെ ഗുണമേന്മ പരിശോധിക്കാന്‍ സാംപിള്‍ ശേഖരിച്ചിട്ടുണ്ടെന്നും അറിയിച്ചു.

ലഡ്ഡു പ്രസാദത്തിലൂടെ മാത്രം പ്രതിവര്‍ഷം മുപ്പത് കോടി രൂപയുടെ വരവാണ് ക്ഷേത്രം നേടുന്നത്. ഒരു പാക്കറ്റ് ലഡ്ഡു പ്രസാദത്തിന് പത്ത് രൂപയാണ് ഈടാക്കുന്നത്. ഓരോ ദിവസവും ഏതാണ്ട് 60000-70000ത്തിനുമിടയ്ക്ക് ഭക്തരാണ് ലോകപ്രശസ്തമായ സായി ബാബ ക്ഷേത്രം സന്ദര്‍ശിയ്ക്കാനെത്തുന്നത്. ദിവസേന ഏഴ് ടണ്‍ ലഡ്ഡുവുണ്ടാക്കാനായി മൂന്ന് ടണ്‍ നെയ്യാണ് ക്ഷേത്രം ഉപയോഗിക്കുന്നത്.

English summary
The prasad given in Sai Saba temple in under inversigation. According to the latest information the complaints from devotees about the quality of ‘prasad laddus’ sold by Saibaba temple trust was not good enough.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X