ദില്ലി: കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നിലനിന്നിരുന്ന എസ്‌എംഎസ്, എംഎംഎസ് നിയന്ത്രണം പിന്‍വലിച്ചു. വ്യാജ എസ്‌എംഎസ്സുകലുടെ ഫലമായി വടക്കു-കിഴക്കന്‍ സംസ്ഥാനത്ത് നിന്നുള്ള കൂട്ടപ്പാലായനത്തെ തുടര്‍ന്നാണ് രാജ്യത്ത് എസ്‌എംഎസ്സുകള്‍ അയക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.
നിയന്ത്രണത്തെ തുടര്‍ന്ന് ദിവസം 20 എംഎംഎസ്സുകള്‍ മാത്രം അയക്കാനാണ് അനുവാദമുണ്ടായിരുന്നത്. ആഗസ്‌ത് 31 വരെയുണ്ടായിരുന്ന നിയന്ത്രണം ഒരു ദിവസം നേരത്തെയാണ് പിന്‍വലിക്കപ്പെട്ടിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നിയന്ത്രണം പിന്‍വലിച്ചു കൊണ്ടുള്ള ഉത്തരവിറക്കിയിരിക്കുന്നത്.