ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി ഒരു മരണം

ആലപ്പുഴ പുന്നമടയിലെ ഫിനിഷിങ് പോയിന്റില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു ഹൗസ് ബോട്ടുകള്‍ക്കാണ് തീപിടിച്ചത്. കേരളാ ട്രയല്‍സ് എന്ന ബോട്ടിന്റെ അടുക്കളയില്‍ നിന്നുള്ള പാചകവാതകത്തിന്റെ ലീക്കേജാണ്
അപകടമുണ്ടാകാന്‍ കാരണമെന്ന് വിലയിരുത്തപ്പെടുന്നു.
തീപിടിച്ച ഉടനെ അടുത്തുണ്ടായിരുന്ന ബോട്ടുകള്‍ മാറ്റാന്‍ കഴിഞ്ഞതാണ് കൂടുതല്‍ അപകടം ഒഴിവാക്കിയത്. തീപ്പിടിച്ച ഉടനെ ജീവനക്കാര്‍ വെള്ളത്തിലേക്ക് ചാടി. ഷെറിന്‍ കൂടെ ഇല്ലാത്തത് ആരും ശ്രദ്ധിച്ചിരുന്നില്ല. വ്യാഴാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് ഷെറിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
ഹൗസ് ബോട്ടുകളില്‍ ഒന്നിന്റെ അടുക്കളയില്‍ ഉണ്ടായിരുന്ന പാചക വാതകം ചോര്‍ന്നതാണ് അപകട കാരണമെന്നു പ്രാഥമിക നിഗമനം. അപകടത്തില് രണ്ടു ബോട്ടുകള്‍ പൂര്‍ണമായും കത്തിനശിച്ചു. മൂന്നു ഫയര്‍ഫോഴ്‌സ് യൂനിറ്റെത്തി തീയണച്ചത്.












Click it and Unblock the Notifications