ടാങ്കര്‍ പൊട്ടിത്തെറി:മരണം ഏഴായി

വ്യാഴാഴ്‌ച പുലര്‍ച്ചെയാണ് റംലത്ത് മരിച്ചത്. പിന്നാലെ വൈകീട്ടോടെ റസാഖും മരിക്കുകയായിരുന്നു. ശ്രീനിലയത്തില്‍ ശ്രീലത (47), ഞരോളിയില്‍ അബ്ദുല്‍ അസീസ് (55), കണ്ണൂര്‍ തോട്ടട സ്വദേശി നിര്‍മ്മല (50), രമ (50), വാഴയില്‍ ഗീത (42) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.
തിങ്കളാഴ്‌ച രാത്രി 10.45ഓടെയാണ് അപകടം സംഭവിച്ചത്. കണ്ണൂരില്‍ നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന പാചക വാതക ലോറി റോഡിലെ ഡിവൈഡറിലിടിച്ച് മറിഞ്ഞതാണ് അപകട കാരണമായത്.
ഇരുപത് മിനിട്ട് നേരത്തോളം വാതകം ചോര്‍ന്ന ശേഷം പൊട്ടിത്തെറിക്കുകായിരുന്നു. തൊട്ടടുത്ത് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പത്തോളം വീടുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.
പരിക്കേറ്റവരില്‍ പലരുടേയും നില ഇപ്പോഴും അതീവ ഗുരുതരമായി തന്നെ തുടരുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലും, പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമായാണ് പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്നത്.


Click it and Unblock the Notifications