കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടാങ്കര്‍ പൊട്ടിത്തെറി:മരണം ഏഴായി

  • By Shabnam Aarif
Google Oneindia Malayalam News

Tanker Explosion
കണ്ണൂര്‍: ചാലയില്‍ ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ്‌ ചികിത്സയില്‍ ആയിരുന്ന അബ്ദുല്‍ റസാഖ്‌ കൂടി മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. നേരത്തെ അപകടത്തില്‍ പെട്ട്‌ മരണമടഞ്ഞ റംലത്തിന്റെ ഭര്‍ത്താവാണ്‌ അബ്ദുല്‍ റസാഖ്‌.

വ്യാഴാഴ്‌ച പുലര്‍ച്ചെയാണ്‌ റംലത്ത്‌ മരിച്ചത്‌. പിന്നാലെ വൈകീട്ടോടെ റസാഖും മരിക്കുകയായിരുന്നു. ശ്രീനിലയത്തില്‍ ശ്രീലത (47), ഞരോളിയില്‍ അബ്ദുല്‍ അസീസ്‌ (55), കണ്ണൂര്‍ തോട്ടട സ്വദേശി നിര്‍മ്മല (50), രമ (50), വാഴയില്‍ ഗീത (42) എന്നിവരാണ്‌ മരിച്ച മറ്റുള്ളവര്‍.

തിങ്കളാഴ്‌ച രാത്രി 10.45ഓടെയാണ്‌ അപകടം സംഭവിച്ചത്‌. കണ്ണൂരില്‍ നിന്നും തലശ്ശേരിയിലേക്ക്‌ പോവുകയായിരുന്ന പാചക വാതക ലോറി റോഡിലെ ഡിവൈഡറിലിടിച്ച്‌ മറിഞ്ഞതാണ്‌ അപകട കാരണമായത്‌.

ഇരുപത്‌ മിനിട്ട്‌ നേരത്തോളം വാതകം ചോര്‍ന്ന ശേഷം പൊട്ടിത്തെറിക്കുകായിരുന്നു. തൊട്ടടുത്ത്‌ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്‌. പത്തോളം വീടുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.

പരിക്കേറ്റവരില്‍ പലരുടേയും നില ഇപ്പോഴും അതീവ ഗുരുതരമായി തന്നെ തുടരുകയാണ്‌. കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലും, പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലുമായാണ്‌ പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്നത്‌.

English summary
One more person is died, who was hospitalized due to severe injury out of tanger lorry's explosion inKannur. So now the number of casualties in the tnker explosion is now seven.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X