Get Updates
Get notified of breaking news, exclusive insights, and must-see stories!

തിലകനെ വെല്ലൂരിലേക്ക്‌ മാറ്റുന്നില്ല

Thilakan
തിരുവനന്തപുരം: കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ തിലകന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. തിലകനെ വെല്ലൂരിലേക്കു മാറ്റാനുളള ശ്രമം വേണ്ടെന്നു വച്ചു. വെല്ലൂരില്‍ നിന്നുളള ഡോ. അലക്‌സാണ്ടര്‍ തിലകനെ പരിശോധിച്ചു. ഇപ്പോള്‍ മറ്റൊരു ആശുപത്രിയിലേക്കു മാറ്റാനുളള സ്ഥിതിയല്ലെന്നു ഡോക്റ്റര്‍ അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ച മുതല്‍ തിലകന്‍ വെന്റിലേറ്ററിലാണ്. തലച്ചോറിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനത്തില്‍ ഇതുവരെ പുരോഗതിയുണ്ടായിട്ടില്ല.

കഴിഞ്ഞ മാസം അവസാനം ഒറ്റപ്പാലത്ത് ഷൂട്ടിംഗിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനേ തുടര്‍ന്ന് തിലകനെ ആദ്യം അടുത്തുളള ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി വിട്ട തിലകന്‍, മകന്‍ ഷമ്മി തിലകന്റെ തിരുവനന്തപുരത്തെ വസതിയില്‍ വിശ്രമത്തിലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ ശ്വാസതടസമുണ്ടായതോടെ അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അഞ്ച് ഡോക്ടര്‍മാര്‍ അടങ്ങുന്ന പ്രത്യേകസംഘം ഓരോ മണിക്കൂര്‍ ഇടവിട്ട് പരിശോധന നടത്തി ആരോഗ്യസ്ഥിതി വിലയിരുത്തുന്നുണ്ട്. മലയാള സിനിമാതാരങ്ങളില്‍ പല പ്രമുഖരും ഇത്തവണ ഓണമാഘോഷിച്ചിരുന്നില്ല. തിലകനും ജഗതി ശ്രീകുമാറും ആശുപത്രിക്കിടക്കയില്‍. അമ്മ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ മോഹന്‍ലാല്‍ ഓണാഘോഷിച്ചില്ല.

അടുത്തിടെ അമ്മ മരിച്ചതിനാല്‍ സുരേഷ്‌ഗോപിയും ആഘോഷങ്ങള്‍ക്ക് നില്‍ക്കാതെ നല്‍കി കേരളം വിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+