ബാംഗ്ലൂര്‍: തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പത്രപ്രവര്‍ത്തകനടക്കം 11 പേരെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. ഹുജി, ലഷ്‌കര്‍ ഇ തൊയ്ബ എന്നീ നിരോധിത സംഘടനകളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഒരു ഇംഗ്ലീഷ് പത്രത്തിന്റെ ലേഖകനും ഡിആര്‍ഡിഒയിലെ ജൂനിയര്‍ ശാസ്ത്രജ്ഞനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. ആറു മാസം മുന്‍പാണ് ഇയാള്‍ ഡിആര്‍ഡിഒയില്‍ ചേര്‍ന്നത്.
പിടിയിലായവരുടെ പക്കല്‍ നിന്ന് ആയുധങ്ങളും മറ്റും പിടിച്ചെടുത്തതായി ഡിജിപി അറിയിച്ചു. ഇവര്‍ സംസ്ഥാനത്ത് ഒരു വലിയ ആക്രമണം നടത്താന്‍ പദ്ധതി ഇട്ടിരുന്നതായും പൊലീസ് മേധാവി അറിയിച്ചു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് സൗദിയില്‍ നിന്നാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ ആറുപേരെ ബാംഗ്ലൂരില്‍ നിന്നും ബാക്കിയുള്ളവരെ ഹ്ലൂഗ്ലിയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
Eleven people including a journalist, working for an English daily, were arrested by the Karnataka police for alleged links with terrorist organisations like the Huji and Lashkar-e-Taiba.