നരോദപാട്യ കൂട്ടക്കൊല:കോട്‌നാനിക്ക് 28 വര്‍ഷം തടവ്

ബജ്രംഗദള്‍ നേതാവ് ബാബു ബജ്രംഗിക്ക് മരണം വരെ തടവാണ് വിധിക്കപ്പെട്ടിരിക്കുന്നത്. അഹമ്മദാബാദ് പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
കൊലപാതക ശ്രമം, കൊലപാതകം, ഗൂഡാലോചന, അധികാര ദുര്‍വിനിയോഗം എന്നീ കുറ്റങ്ങളാണ് മായക്കെതിരെ ചുമത്തിയിരിക്കുന്നത്. മോഡി സര്‍ക്കാരിലെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു ഇവര്‍.
ഇവരെ കൂടാതെയുള്ള മറ്റ് 30 പ്രതികള്‍ക്കെല്ലാം ജീവപര്യന്തം തടവ് ആണ് കോടതി വിധിച്ചിരിക്കുന്നത്. ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ വര്‍ഗീയ കലാപങ്ങള്‍ സമൂഹത്തിലെ ക്യാന്‍സര്‍ ആണ് എന്ന് കോടതി നിരീക്ഷിച്ചു.
കലാപ കേസുകളില്‍ മന്ത്രിസഭയ്‌ക്കോ സര്‍ക്കാറിനോ പങ്കില്ലെന്ന് ആവര്‍ത്തിച്ച് പ്രസ്‌താവിച്ചു കൊണ്ടിരുന്ന മുഖ്യമന്ത്രി മോഡിക്ക് ഒരു തിരിച്ചടിയാണ് ഈ കോടതി വിധി.












Click it and Unblock the Notifications