മുന്‍ കേന്ദ്രമന്ത്രി കാശിറാം റാണ അന്തരിച്ചു

എബി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന മന്ത്രിസഭയില്‍ ടെക്‌സ്റ്റൈല്‍ മന്ത്രിയായിരുന്നു റാണ. ബിജെപിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ റാണ പിന്നീട് ബിജെപി വിട്ട് കേശുഭായി പട്ടേല്‍ രൂപം കൊടുത്ത ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടിയില്‍ അംഗമായി. നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായതിനു ശേഷം ബിജെപിയില്‍ നിന്നും നേരിട്ട അവഗണനയെ തുടര്‍ന്നായിരുന്നു ഇത്.
പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ അഹമ്മദാബാദില്‍ എത്തിയപ്പോള്‍ ആണ് അദ്ദേഹത്തിന് നെഞ്ചുവേദന അനുഭപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.












Click it and Unblock the Notifications