ടാങ്കര്‍ അപകടം:ഡ്രൈവര്‍ കണ്ണയ്യ കീഴടങ്ങി

പാചകവാതകം വഹിച്ചു വന്ന ടാങ്കര്‍ ലോറി റോഡിലെ ഡിവൈഡറില്‍ തട്ടി മറിഞ്ഞയുടനെ വരാനിരിക്കുന്ന വലിയ ദുരന്തം മുന്നില്‍ കണ്ട് സമീപത്തുള്ള വീടുകളില്‍ മുന്നറിയിപ്പ് നല്‍കിയതും, അതുവഴി വന്ന വാഹനങ്ങള്‍ തടഞ്ഞതുമെല്ലാം കണ്ണയ്യ ആയിരുന്നു.
എന്നാല്‍ ഭാഷാ പ്രശ്‌നം വിനയായി എന്നും, താന്‍ പറഞ്ഞത് ആര്‍ക്കും മനസ്സിലായില്ല എന്നും, അമിത വേഗതയില്‍ ഒരു മീന്‍ ലോറി ടാങ്കറിനെ മറികടക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത് എന്നും കണ്ണയ്യ പൊലീസിനെ അറിയിച്ചു.
12 വര്‍ഷക്കാലം ടാങ്കര്‍ ലോറി ഓടിച്ച് പരിചയം ഉണ്ട് തമിഴ്‌നാട് സേലം സ്വദേശിയായ കണ്ണയ്യയ്‌ക്ക്. കണ്‍മണി ട്രാന്‍സ്‌പോര്‍ട്ടിന്റേതാണ് അപകടത്തില്‍ പെട്ട് പൊട്ടിത്തെറിച്ച ടാങ്കര്‍ ലോറി. ഇതിന്റെ കരാര്‍ കാലാവധി, സുരക്ഷ സംവിധാനം എന്നിവയെ കുറിച്ചൊക്കെ വ്യക്തമായ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ട്.
അപകടത്തില്‍ പെട്ട ടാങ്കറില്‍ നിന്നും പാചക വാതകം ചോര്‍ന്ന് ഇരുപത് മിനിറ്റ് കഴിഞ്ഞാണ് സ്‌ഫോടനം നടന്നത് ഈ സമയം വരെ കണ്ണയ്യ സമീപത്തെ വീടുകളില്‍ ചെന്ന് മെയിന്‍ സ്വിച്ച് ഓഫ് ചെയ്യാനും ഓടി രക്ഷപ്പെടാനും ആവശ്യപ്പെടുകയും, അതുവഴി വന്ന വാഹനങ്ങള്‍ തടയുകയും ചെയ്‌തിരുന്നു.












Click it and Unblock the Notifications