തൃശൂര്‍: സിനിമാ നടന്‍ കലാഭവന്‍ മണിയുടെ അമ്മ അമ്മിണി(80) അന്തരിച്ചു. ചേനത്തുനാട് കുന്നിശ്ശേരി വീട്ടില്‍ പരേതനായ രാമന്റെ ഭാര്യയാണ്. സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് നടക്കും.
മണിയെ കൂടാതെ തങ്കമണി, ലീല, ശാന്ത, ശാരദ, അമ്മിണി, ആര്‍.എല്‍. വി. രാമകൃഷ്ണന്‍, പരേതനായ വേലായുധന്‍ എന്നിവരും മക്കളാണ്. മരുമക്കള്‍: വത്സല,വേലായുധന്‍, ചന്ദ്രന്‍, നിമ്മി, വിദ്യാധരന്‍, പരേതരായ രാമന്‍കുട്ടി, ശങ്കരന്‍കുട്ടി.