ഗാനമേളക്കാര്‍ക്ക് മര്‍ദ്ദനം

ഇതിനിടെ ആര്‍എസ്എസുമായി ബന്ധപ്പെട്ട ഒരു പാട്ട് പാടണമെന്ന് അവിടെ കൂടിയിരുന്ന യുവാക്കളില്‍ ചിലര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ പാട്ട് പാടാന്‍ ട്രൂപ്പുകാര്‍ തയ്യാറായില്ല. അതേസമയം വോള്‍ട്ടേജ് കുറഞ്ഞതിനാല്‍ പത്ത് മിനിറ്റോളം ഗാനമേള നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. ഈ സമയം തങ്ങള്‍ ആവശ്യപ്പെട്ട പാട്ട് പാടാന്‍ തയ്യാറായില്ലെന്നാരോപിച്ച് യുവാക്കള്‍ ഗായകസംഘത്തെ ആക്രമിക്കുകയായിരുന്നു.
അക്രമത്തില്‍ ഒരു പാട്ടുകാരിയുടെ കൈയ്ക്ക് ഒടിവുണ്ട്. പരിക്കേറ്റ മൂന്ന് പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ മിക്‌സര്‍ മെഷീനും ബോക്‌സും ഉള്‍പ്പെടെ അഞ്ചരലക്ഷം രൂപയുടെ ഉപകരണങ്ങളും തല്ലിത്തകര്‍ത്തു. ശാഖായോഗത്തിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഭാരവാഹികളുടെ നാല് ബൈക്കുകളും ഇവര്‍ തകര്‍ത്തു.












Click it and Unblock the Notifications