സീരിയല്‍ നടി കുത്തേറ്റ് മരിച്ചു
മുക്കം: സീരിയലില്‍ അഭിനയിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ നടിയെ ഭര്‍ത്താവ് കുത്തിക്കൊന്നു. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. പന്നിക്കോട് കാരാളിപ്പറമ്പ് കൂടത്തില്പറമ്പില് വര്‍ഷയെ (22) യാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് വര്‍ഷയുടെ ഭര്‍ത്താവായ സജീവ് (26) നെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പരിക്കേറ്റ വര്‍ഷയുടെ അമ്മ ബേബിയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വര്‍ഷ സീരിയലില്‍ അഭിനയിക്കാന്‍ പോകുന്നത് ഭര്‍ത്താവായ സജീവിന് ഇഷ്ടമുണ്ടായിരുന്നില്ല. ഇതെ ചൊല്ലി വഴക്കടിച്ച ഇരുവരും ഒരു വര്‍ഷത്തോളമായി വേര്‍പിരിഞ്ഞ് കഴിയുകയാണ്. സീരിയല്‍ അഭിനയം കഴിഞ്ഞ് വര്‍ഷ തിരികെ എത്തിയിട്ടുണ്ടെന്ന വിവരമറിഞ്ഞ സജീവന് പുതുക്കോട്ടെ ഇവരുടെ താമസസ്ഥലത്ത് എത്തുകയായിരുന്നു.
തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക് തര്‍ക്കം ഉണ്ടാവുകയും സജീവന് കയ്യില്‍ കരുതിയ കത്തിയെടുത്ത് വര്‍ഷയെ കുത്തുകയുമായിരുന്നു. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് വര്‍ഷയുടെ അമ്മയ്ക്ക് പരിക്കേറ്റത്. കൊലപാതകത്തിന് ശേഷം ആത്മഹത്യാശ്രമം നടത്തിയ സജീവന്റെ കൈയ്ക്ക് പരിക്കുണ്ട്. രണ്ടു വര്‍ഷം മുന്‍പാണ് കീഴ്ശ്ശേരി വളപ്പില്‍ കുണ്ടില്‍ സ്വദേശിയായ സജീവന് വര്‍ഷയെ വിവാഹം ചെയ്തത്. കോണ്‍ക്രീറ്റ് തൊഴിലാളിയാണ് ഇയാള്‍.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications