ടാങ്കര്‍ അപകടം:മരണം പതിനൊന്നായി

വ്യാഴാഴ്‌ച ഒരു ഭാര്യയും ഭര്‍ത്താവും മരിച്ചിരുന്നു. ചാല റംല ഹൗസില്‍ റംലത്ത് (50) വ്യാഴാഴ്‌ച പുലര്‍ച്ചെയും ഭര്‍ത്താവ് അബ്ദുല്‍ റസാഖ് (60) വൈകീട്ടോടെയുമാണ് മരണപ്പെട്ടത്.
അപകടത്തില്‍ പരിക്കേറ്റ പന്ത്രണ്ടു പേരുടെ നില ഇതീവ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ തിങ്കളാഴ്‌ച രാത്രി പത്തേമുക്കാലോടെ നടന്ന പൊട്ടിത്തെറിയിലും തീപിടുത്തത്തിലും നാല്‌പ്പതോളം പേര്‍ക്കാണ് പരിക്കേറ്റിരുന്നത്.
ചാല ആര്‍സി ഹൗസില്‍ ലക്ഷ്‌മണന്‍ (68), ഭാര്യ നിര്‍മല (55), വാഴയില്‍ പുതിയവീട്ടില്‍ രമ (50), സഹോദരി ഗീത (40), ചാല ശ്രീനിലയത്തില്‍ ശ്രീലത (48), നരോളി അബ്ദുല്‍ അസീസ് (55) എന്നിവരാണ് അപകടത്തില്‍ പെട്ട് മരണപ്പെട്ട മറ്റു ആറു പേര്‍.
പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്നവരില്‍ ഏഴുപേര്‍ പരിയാരം മെഡിക്കല്‍ കോളേജിലും നാലു പേര്‍ മംഗലാപുരത്തും, ഒരാള്‍ കോഴിക്കോടും, മറ്റൊരാള്‍ കണ്ണൂര്‍ കൊയിലി ആശുപത്രിയിലും ചികിത്സയില്‍ കഴിയുകയാണ്.












Click it and Unblock the Notifications