കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടാങ്കര്‍ അപകടം:മരണം പതിനൊന്നായി

  • By Shabnam Aarif
Google Oneindia Malayalam News

Tanker Explosion
കണ്ണൂര്‍: ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ച്‌ കണ്ണൂര്‍ ചാലയില്‍ നടന്ന അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. ദേവീ നിവാസില്‍ ദേവി (59) ആണ്‌ മരിച്ചത്‌. ഗുരുതരമായി പൊള്ളലേറ്റ്‌ മംഗലാപുരത്ത്‌ ചികിത്സയിലായരുന്ന നിഷ രാജനും, പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ചാല സ്വദേശി കൃഷ്‌ണനും (78) വെള്ളിയാഴ്‌ച തന്നെയാണ്‌ മരിച്ചത്‌.

വ്യാഴാഴ്‌ച ഒരു ഭാര്യയും ഭര്‍ത്താവും മരിച്ചിരുന്നു. ചാല റംല ഹൗസില്‍ റംലത്ത്‌ (50) വ്യാഴാഴ്‌ച പുലര്‍ച്ചെയും ഭര്‍ത്താവ്‌ അബ്ദുല്‍ റസാഖ്‌ (60) വൈകീട്ടോടെയുമാണ്‌ മരണപ്പെട്ടത്‌.

അപകടത്തില്‍ പരിക്കേറ്റ പന്ത്രണ്ടു പേരുടെ നില ഇതീവ ഗുരുതരമായി തുടരുകയാണ്‌. കഴിഞ്ഞ തിങ്കളാഴ്‌ച രാത്രി പത്തേമുക്കാലോടെ നടന്ന പൊട്ടിത്തെറിയിലും തീപിടുത്തത്തിലും നാല്‌പ്പതോളം പേര്‍ക്കാണ്‌ പരിക്കേറ്റിരുന്നത്‌.

ചാല ആര്‍സി ഹൗസില്‍ ലക്ഷ്‌മണന്‍ (68), ഭാര്യ നിര്‍മല (55), വാഴയില്‍ പുതിയവീട്ടില്‍ രമ (50), സഹോദരി ഗീത (40), ചാല ശ്രീനിലയത്തില്‍ ശ്രീലത (48), നരോളി അബ്ദുല്‍ അസീസ്‌ (55) എന്നിവരാണ്‌ അപകടത്തില്‍ പെട്ട്‌ മരണപ്പെട്ട മറ്റു ആറു പേര്‍.

പൊള്ളലേറ്റ്‌ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്നവരില്‍ ഏഴുപേര്‍ പരിയാരം മെഡിക്കല്‍ കോളേജിലും നാലു പേര്‍ മംഗലാപുരത്തും, ഒരാള്‍ കോഴിക്കോടും, മറ്റൊരാള്‍ കണ്ണൂര്‍ കൊയിലി ആശുപത്രിയിലും ചികിത്സയില്‍ കഴിയുകയാണ്‌.

English summary
The number of dead in the tanker explosion happened in Kannur on Monday becomes eleven. One more man died in Pariyaram Medical College. 12 people's, who got injured in the fire condition is reportedly very critical.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X