എമര്‍ജിങ് കേരള: പങ്കെടുക്കില്ലെന്ന് വിഎസ്

എമര്‍ജിങ് കേരള അഴിമതി എമര്‍ജ് ചെയ്യാനുള്ള വേദിയാണെന്ന് വിഎസ് ആരോപിച്ചു. നിക്ഷേപക സംഗമത്തിലെ പദ്ധതികളെക്കുറിച്ച് വ്യക്തതയില്ല. ഭൂമി കച്ചവടമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നെല്ലിയാമ്പതിയും വാഗമണും അടക്കമുള്ള വനഭൂമികള്‍ കച്ചവടം ചെയ്യുകയെന്നതാണ് സര്‍ക്കാരിന്റെ ഉദ്ദേശമെന്നും വിഎസ് കുറ്റപ്പെടുത്തി.
പദ്ധതിയ്‌ക്കെതിരെ ഉയര്‍ന്ന് അഴിമതി ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ സര്‍്ക്കാര്‍ തയ്യാറാകണമെന്നും വിഎസ് ആവശ്യപ്പെട്ടു. പദ്ധതികളെ കുറിച്ച് വ്യക്തത ലഭിക്കാത്ത പക്ഷം ക്ഷണിച്ചാലും താന്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. ആലുവയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വിഎസ്. സപ്തംബര്‍ 12 മുതല്‍ 14 വരെയാണ് കൊച്ചിയില്‍ എമര്‍ജിങ് കേരള നിക്ഷേപക സംഗമം നടക്കുക.












Click it and Unblock the Notifications