കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെതിരെ വീണ്ടും ബാബ രാംദേവിന്റെ യുദ്ധം

  • By Shabnam Aarif
Google Oneindia Malayalam News

Baba Ramdev
ദില്ലി: കോണ്‍ഗ്രസിനെതിരെ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുകയാണ്‌ യോഗ ഗുരു ബാബ രാംദേവ്‌. അടുത്ത ഒക്ടോബര്‍ രണ്ടാം തീയതി മുതല്‍ കോണ്‍ഗ്രസിനെതിരെ പ്രക്ഷോഭം ആരംഭിക്കും എന്നാണ്‌ ബാബ രാംദേവ്‌ അറിയിച്ചിരിക്കുന്നത്‌.

ഗുജറാത്ത്‌, ഹിമാചല്‍ പ്രദേശ്‌ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണ്‌ ഇപ്പോള്‍ പ്രക്ഷേഭം തുടങ്ങാനിരിക്കുന്നത്‌ എന്നു പറഞ്ഞ രാംദേവ്‌, അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ വരെ പ്രക്ഷോഭം നീളും എന്നും അറിയിച്ചു.

ഈ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായി പ്രവര്‍ത്തിക്കും എന്നും അധികാര മാറ്റത്തിനായി തന്റെ പോരാട്ടം തുടരും എന്നുമാണ്‌ രാംദേവ്‌ അറിയിച്ചിരിക്കുന്നത്‌.

മുങ്ങുന്ന കപ്പലാണ്‌ കോണ്‍ഗ്രസ്‌ എന്നും അഴിമതി ആരോപണത്തിന്‌ സ്വര്‍ണ മെഡല്‍ നേടുന്ന പാര്‍ട്ടിയാണ്‌ എന്നും ആരോപിച്ച ബാബ രാംദേവ്‌, ഹസാരെ സംഘവുമായി സഹകരിക്കുമോ എന്ന ചോദ്യത്തിന്‌ താന്‍ ആരുമായും മത്സരത്തിനില്ല എന്നും, ആരെയെങ്കിലും പിന്തുണയ്‌ക്കുമോ എന്ന്‌ ഇപ്പോള്‍ പറയാനാകില്ല എന്നും ആണ്‌ പറഞ്ഞത്‌.

English summary
Yoga guru Baba Ramdev on Saturday announced a fresh agitation against the Congress from October 2 that will last till next Lok Sabha elections. The focus will be on the upcoming Assembly elections in Gujarat and Himachal Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X