കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡോസള്‍ഫാന്‍ പരിസ്ഥിതി ബെഞ്ചിലേക്ക്

  • By Nisha Bose
Google Oneindia Malayalam News

Endosulfan,
ദില്ലി: എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിസ്ഥിതി ബെഞ്ചിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ എല്ലായിടത്തും എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ നല്‍കിയ കേസ് വെള്ളിയാഴ്ച പരിഗണിക്കവേ സുപ്രീംകോടതി ജഡ്ജിയാണ് ഇക്കാര്യം അറിയിച്ചത്.

പാരിസ്ഥിതിക പ്രശ്‌നമാണ് കേസിന്റെ അടിസ്ഥാനം. അതുകൊണ്ടു തന്നെ കേസ് പരിസ്ഥിതി ബെഞ്ചിലേക്ക് മാറ്റുന്നതാവും ഉചിതമെന്ന് ജസ്റ്റിസ് സ്വതന്ത്രകുമാര്‍ അഭിപ്രായപ്പെട്ടു. കേസ് അടുത്ത തവണ പരിഗണിക്കുമ്പോള്‍ വിഷയത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്.

കേന്ദ്രസര്‍ക്കാറും കീടനാശിനി കമ്പനികളും ആവശ്യപ്പെട്ടതു പോലെ അടിയന്തരമായി എന്‍ഡോസള്‍ഫാന്‍ നിരോധനം പിന്‍വലിക്കാന്‍ സുപ്രീംകോടതി തയ്യാറായില്ല. നിരോധനം നീക്കാനാവശ്യമായ പഠനങ്ങളൊന്നും വിദഗ്ധസമിതി നടത്തിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സിലിന്റെയും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെയും സംയുക്ത വിദഗ്ധസമിതി എന്‍ഡോസള്‍ഫാന്‍ സംബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

നേരത്തേ ചീഫ് ജസ്റ്റിസ് എസ്എച്ച് കപാഡിയയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്. അദ്ദേഹം വിരമിക്കുന്നതിനാല്‍ പശ്ചാത്തലത്തില്‍ കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം കേസ് പരിസ്ഥിതി ബഞ്ചിലേയ്ക്ക് മാറ്റണമെന്ന സുപ്രീംകോടതിയുടെ അഭിപ്രായത്തില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ അറിയിച്ചു.

English summary
Environmentalists have welcomed the Supreme Court order on Friday to shift the endosulfan case to a green bench. , which exclusively hears petitions related to environment.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X